- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
മസ്‌ക്കറ്റ്: വിനോദസഞ്ചാരകേന്ദ്രമായ ജബൽ അഖ്ദറിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ഫഹ്‌സ (65), ബന്ധു ചേനോളി സ്വദേശി സലിം (37) എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് നാലു പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ജബൽ അഖ്ദർ പർവത നിരകൾ സന്ദ
മസ്‌ക്കറ്റ്: വിനോദസഞ്ചാരകേന്ദ്രമായ ജബൽ അഖ്ദറിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ഫഹ്‌സ (65), ബന്ധു ചേനോളി സ്വദേശി സലിം (37) എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് നാലു പേർക്ക് പരിക്കുണ്ട്.
ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ജബൽ അഖ്ദർ പർവത നിരകൾ സന്ദർശിച്ച ശേഷം തിരിച്ചിറങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇബ്രയിൽ നിന്നാണ് സംഘം ജബൽ അഖ്ദർ കാണാനെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 11 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇബ്രയിൽ താമസിക്കുന്ന സാജിദും സഹോദരനും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സാജിദിന്റെ ഭാര്യാമാതാവായ ഫഹ്‌സ ഖത്തറിൽ നിന്ന് പെരുന്നാൾ ആഘോഷത്തിന് ഇബ്രയിൽ എത്തിയതായിരുന്നു.
Next Story