- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമ്പസ് വീണ്ടും കുരുതിക്കളമായി; യുഎസിലെ മിഷിഗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ഡിട്രോയിറ്റ്: അമേരിക്കയിൽ മിഷിഗൺ സർവകലാശാലയിൽ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സർവകലാശാലയിലെ ക്യാംപൽ ഹാളിലാണ് വെടിവയ്പുണ്ടായത്.വെള്ളിയാഴ്ച രാവിലെ ക്യാംപൽ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകൾ നിർത്തി. വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ അധികൃതർ അഭ്യർത്ഥിച്ചു. പൊലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാർക്ലാൻഡിലുള്ള മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ 17 പേരാണ് കൊല്ലപ്പെട്ടത്. അച്ചടക്കലംഘനത്തിനു സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ്(19) ആണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഉച്ചയ്ക്കുശേഷം സ്‌കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തുകയായിരുന്നു. വിദ്യാർത്ഥികളെ മുഴുവൻ പുറത്തിറക്കാനായി അക്രമി സ്‌കൂളിലെ ഫയർ അലാം മുഴക്കി. തുടർന്ന് ആദ്യം സ്‌കൂളിനു പുറത്തും പിന്നീട് അകത്തു കടന്നും വെടിയുതിർക്കുകയായിരുന്നു. പുക ബോംബും മാസ്‌കും
ഡിട്രോയിറ്റ്: അമേരിക്കയിൽ മിഷിഗൺ സർവകലാശാലയിൽ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സർവകലാശാലയിലെ ക്യാംപൽ ഹാളിലാണ് വെടിവയ്പുണ്ടായത്.വെള്ളിയാഴ്ച രാവിലെ ക്യാംപൽ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകൾ നിർത്തി. വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ അധികൃതർ അഭ്യർത്ഥിച്ചു. പൊലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാർക്ലാൻഡിലുള്ള മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ 17 പേരാണ് കൊല്ലപ്പെട്ടത്. അച്ചടക്കലംഘനത്തിനു സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ്(19) ആണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഉച്ചയ്ക്കുശേഷം സ്‌കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തുകയായിരുന്നു.
വിദ്യാർത്ഥികളെ മുഴുവൻ പുറത്തിറക്കാനായി അക്രമി സ്‌കൂളിലെ ഫയർ അലാം മുഴക്കി. തുടർന്ന് ആദ്യം സ്‌കൂളിനു പുറത്തും പിന്നീട് അകത്തു കടന്നും വെടിയുതിർക്കുകയായിരുന്നു. പുക ബോംബും മാസ്‌കും അക്രമിയുടെ പക്കലുണ്ടായിരുന്നു.
അടുത്തകാലത്ത് അമേരിക്കയിൽ നടന്ന ഏറ്റവും വലിയ സ്‌കൂൾ വെടിവയ്പായിരുന്നു ഇത്. ഈ വർഷം നടക്കുന്ന 18-ാമത്തെ സ്‌കൂൾ വെടിവയ്പും. 2012ൽ കണക്ടിക്കട്ടിലെ സാൻഡിഹുക്ക് സ്‌കൂളിലുണ്ടായ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.