ലിവർപൂൾ: നേരത്തെ രോഗം കണ്ടെത്താൻ സാധിച്ചാൽ ഏതു രോഗവും ചികിത്സിച്ചു ഭേദമാക്കാം എന്ന് അറിയാത്ത ആരും ഉണ്ടാവില്ല. എന്നിട്ടും മിക്കവരും രോഗം തിരിച്ചറിയുന്നത് മരണത്തിന് തൊട്ടു മുൻപിൽ എത്തുമ്പോഴാണ്. അതുകൊണ്ടാണ് അമേരിക്കയും ബ്രിട്ടനും അടങ്ങിയ വികസിത രാജ്യങ്ങൾ നാഷണൽ ഏർലി വാണിംഗ ്സ്‌കോർ നടപ്പിലാക്കി അനേകം മരണങ്ങൾ തടയുന്നത്. നിർഭാഗ്യവശാൽ അത്തരം ഒരു ആലോചന പോലും ഇന്ത്യയിൽ ഇല്ലെന്നു ഞെട്ടലോടെ ആദ്യം തിരിച്ചറിഞ്ഞത് രണ്ട് യുകെ മലയാളി നഴ്സുമാരായിരുന്നു. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു ആഗ്രഹിച്ചിരുന്ന ഇരുവരും ഉണർന്നു പ്രവർത്തിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടത് അത്യപൂർവ്വമായ ഒരു ചരിത്രമായിരുന്നു.

ആ അപൂർവ്വ ചരിത്രത്തിലെ ധീരരായ രണ്ടു പേരുകാരും അഭിമാനത്തോടെ ഇപ്പോൾ പറയുന്നു,ഞങ്ങളെ ഞങ്ങളാക്കിയ നാടിനു വേണ്ടി ഒരു ചെറിയ കൈത്താങ്ങ്. അത്രയേ ഉദ്ദേശിച്ചുള്ളൂ എന്ന്. ലണ്ടൻ നോർത്ത് മിഡിൽസെക്സ് യൂണിവേഴ്സിറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജാസ്മിൻ മാത്യവും ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റൽ വാർഡ് മാനേജരായി ജോലി ചെയ്യുന്ന റീഗൻ പുതുശേരിയും ആണ് ഇന്ത്യൻ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ ഇടം പിടിച്ചത്. ബ്രിട്ടീഷ് നഴ്സിങ് കൗൺസിലിനോടും ഇന്ത്യൻ കൗൺസിലിനോടും ഇന്ത്യൻ ആർമിയോടും സഹകരിച്ചു ബാഗ്ലൂരിൽ ഇവർ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഒരു പക്ഷെ ഇന്ത്യയുടെ ആരോഗ്യത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സെമിനാറിന് ശേഷം ഇന്ത്യയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ഈ രംഗത്തേക്ക് ചാടി ഇറങ്ങിയിരിക്കുന്നു എന്നത് മാത്രം മതി ഉദാഹരണമായി.

അമേരിക്ക ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി നാനൂറിൽ അധികം നഴ്‌സുമാരെ സംഘടിപ്പിച്ച് കൊണ്ട് ഒരു അന്തർദേശിയ കോൺഫറൻസാണ് ഈ മലയാളി നഴ്സുമാർ ചേർന്ന് ബംഗ്ലൂരിൽ ഒരുക്കിയത്. ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനൽകണം എന്ന് ചിന്തയിലൂടെ ചിറക് മുളച്ചതാവട്ടെ ആരോഗ്യരംഗത്ത് പുതുചലനമുണ്ടക്കിയേക്കാവുന്ന ആശയത്തിനും. ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ന്യൂസ് സ്‌കോർ (നാഷണൽ ഏർലി വാണിങ് സ്‌കോർ) എന്ന ടൂൾ ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ എങ്ങനെ പ്രയോജന പെടുത്താം എന്ന ചിന്ത ഉയർന്നത്. പിന്നീടുള്ള ആലോചനയ്ക്കൊടുവിൽ ഇതിനായി ഒരു കോൺഫറൻസ് സംഘടിപ്പിക്കാൻ ഉള്ള ആശയം ഉണരുകയും അത് വിജയകരമായി നടപ്പിലാക്കിയതിന്റെയും ചാരിതാർത്ഥ്യത്തിലാണ് ഈ മലയാളി നഴ്സുമാർ.

മാത്രവുമല്ല കോൺഫറൻസ് വിജയകരമായി നടത്തിയതോടെ ന്യൂസ് ചാർട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യൻ ഹോസ്പിറ്റലുകൾ മുന്നോട്ടു വന്നതും ഇവർക്ക് ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. ഇന്ത്യയിലെ നഴ്‌സസിനും മെഡിക്കൽ ടീമുകൾക്ക് ട്രെയിനിങ് നൽകുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ആണ് ഇപ്പോൾ ഞങ്ങളുടെ മുൻപിൽ ഉള്ളതെന്ന് ഇരുവരും പറയുന്നു. അതിനായ് വീണ്ടും ആർസിഎന്നിന്റെയും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും എന്നും ജസ്മിൽ കൂട്ടിച്ചേർത്തു.

ലോകത്തു എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റൽ സൈൻസ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച് കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്‌കോറിങ് ടെക്ക്‌നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏർലിവാണിങ് സ്‌കോറിങ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്‌കോർ 2012 ഇംഗ്ലണ്ടിൽ ആരംഭിക്കുകയും പിന്നീട് ഓസ്‌ട്രേലിയ, അമേരിക്ക പോലെയുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോചനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്‌കോർ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുൻപ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാർഡിൽ ജോലി ചെയ്യുന്ന നഴ്‌സസിനു ഇത് ഉപകരിക്കും.

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികൾ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നഴ്‌സ്, ഡോക്ടർ അനുപാതം വളരെ പരിമിതം ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിരചികിത്സ കിട്ടാതെ രോഗികൾ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ വളരെ മുൻപ് തന്നെ പ്രകടിപ്പിക്കുകയും എന്നാൽ അത് കൃതൃ സമയത്തു കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്. നിലവിൽ ഇന്ത്യയിലെ ആശുപത്രികളിൽ രോഗികളുടെ വൈറ്റൽ സൈൻസ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയിൽ രോഗിയുടെ രോഗാവസ്ഥ മൂർധന്യ അവസ്ഥയിൽ ആവുന്നതിനു മുൻപ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗപ്പെടുത്താറില്ലെന്നും തങ്ങളുടെ പുതിയ കാൽവൽപ്പിലൂടെ ഇതിനൊരു മാറ്റം കൊണ്ടുവരാനാകുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

ബാംഗ്ലൂർ ബിസ്ജിർജ് ഹാളിൽ സംഘടിപ്പിച്ച കോൺഫറൻസിൽ റോയൽ കോളേജ് ഓഫ് നഴ്‌സിങ് കൗൺസിൽ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ദീലിപ് കുമാർ, ഇന്ത്യൻ ആർമിയിൽ നിന്നും രണ്ടു മേജർ ജനറൽമാർ ഉൾപ്പെടെ നഴ്‌സിങ് മേഖലയിലെ ഒട്ടേറെ പ്രമുഖകർ പങ്കെടുത്തു. സമ്മേളനം ഉത്ഘാടനം ചെയ്ത കർണ്ണാടക മന്ത്രി ബംഗ്ലൂരിൽ വിരിഞ്ഞത് ഇന്ത്യൻ നഴ്‌സിങ് ചരിത്രത്തിലെ ഒരു പുതിയ അധ്്യായമാണെന്നും ഇന്ത്യയുടെ നഴ്‌സിങ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയും സ്വദേശത്തെയും നഴ്‌സു്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കോൺഫറൻസെന്നും അറിയിച്ചു.

ഇരുവരുടെയും ഈ പ്രവർത്തനത്തെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ, കർണാടകനഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ശ്രീകാന്ച് പുലരി എന്നിവർ ചടങ്ങിൽ അനുമോദിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ 10 സ്റ്റേറ്റ്‌സിനെ പ്രതിധിനിധീകരിച്ചു ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിൽ ഇന്ത്യൻ ആർമിയിൽ നിന്നും ഉള്ള മേജർ ജനറൽ സുശീല ഷാഹി, മേജർ ജനറൽ എലിസബത്ത് ജോണ്ഡ, മുൻ എഡിജിഎംഎൻസ് എന്നിവരും ഉൾപ്പെട്ടിരുന്നു.

വിദേശത്തു നിന്നും പങ്കെടുത്ത ഓരോ നഴ്‌സസും ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങൾ അവതരിപ്പിച്ചതും. വിദേശ രാജ്യങ്ങളിൽ നഴ്‌സിംഗ പേഷ്യന്റ് ശുശ്രൂഷ ഉണ്ടായ പുരോഗതി ഇന്ത്യയിലെ സഹപ്രവർത്തകരുമായി പങ്കുവയ്ക്കുക എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു ഇതിനു പിന്നിൽ. ജാസ്മിനെയും റീഗൻ പുതുശേരിയെയും കൂടാതെ തിപ്‌സ്വാമി (ലണ്ടൻ) ബിലാഹള്ളി, പ്രശാന്ത്, ലിഥിയ ഷാരോൺ (അയർലന്റ്) രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പുറകിൽ പ്രവർത്തിച്ചു.