മനാമ: കാറുകൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. റിഫയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ വേണു നെല്ലിക്കൽ (44), അനിൽ കുമാർ നാരായണൻ (29) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ഇസ്മയിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

വേണു അപകട സ്ഥലത്തും അനിൽ ബിഡിഎഫ് ഹോസ്പിറ്റലിലുമാണ് മരിച്ചത്.
പൊന്നാനി വെളിയംകോടി സ്വദേശിയാണ് വേണു. എടപ്പാൾ ശുകപുരം സ്വദേശിയാണ് അനിൽകുമാർ. എടപ്പാൾ കൊലാലമ്പൂവിലാണ് ഇസ്മിയിലിന്റെ സ്വദേശം. ഇവരുടെ കാറിന് കുറുകെ വന്ന യമനി പൗരനാണ് അപകടത്തിന് കാരണം. ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെഹിക്കിൾ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നവരായിരുന്നു വേണുവും അനിലും ഇസ്മയിലും. ഇവർ ജോലിക്കായി എട്ട് മാസം മുമ്പാണ് ബഹ്‌റിനിലെത്തിയത്.