- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും രാജ്യത്തിനു പുറത്ത്; അപ്രതീക്ഷിതമായി എന്തു സംഭവിച്ചാലും ഉത്തരവാദി സുഷമ സ്വരാജ് മാത്രം
അധികാരം അവസാനവാക്കാക്കിയ ഭരണാധികാരിയെന്ന വിശേഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന രണ്ടു മന്ത്രിമാരും രണ്ടു ദിവസം രാജ്യത്തിനു പുറത്താകുമ്പോൾ പകരം സർക്കാരിന്റെ ചമതല വഹിക്കാൻ ആരുമില്ല. എൻ ഡി എ സർക്കാരിൽ ആദ്യമായാണ് ഉന്നത മന്ത്രിമാരെല്ലാം ഒന്നിച്ചു വിദേശത്തു പോകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.

അധികാരം അവസാനവാക്കാക്കിയ ഭരണാധികാരിയെന്ന വിശേഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന രണ്ടു മന്ത്രിമാരും രണ്ടു ദിവസം രാജ്യത്തിനു പുറത്താകുമ്പോൾ പകരം സർക്കാരിന്റെ ചമതല വഹിക്കാൻ ആരുമില്ല. എൻ ഡി എ സർക്കാരിൽ ആദ്യമായാണ് ഉന്നത മന്ത്രിമാരെല്ലാം ഒന്നിച്ചു വിദേശത്തു പോകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. മൊറീഷ്യസ്, ശ്രീലങ്ക സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി ഇതിനകം വിദേശത്തെത്തിക്കഴിഞ്ഞു. ശനിയാഴ്ച രാത്രിയെ മടങ്ങിയെത്തൂ. മൂന്നു ദിവസത്തെ ബ്രിട്ടൻ സന്ദർശനത്തിനായി ധനമന്ത്രി അരുൺ ജെയ്റ്റിലി ഇന്നു യാത്ര തിരിക്കും.
നാലു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും യാത്രതിരിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നാഥനില്ലാ കളരിയാകും. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജാണ് പിന്നീടു വരുന്ന ഏറ്റവും മുതിർന്ന മന്ത്രി എങ്കിലും താൽക്കാലികമായി ആരേയും ഇതുവരെ ചുമതലപ്പെടുത്തിയതായി വിജ്ഞാപനം വന്നിട്ടില്ല. നീണ്ട ഇടവേള ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ അഭാവത്തിൽ ആരേയും ചുമതലപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിദേശത്തായിരിക്കുനമ്പോഴും പ്രധാനമന്ത്രി എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നു. യുപിഎ ഭരണ കാലത്തു പോലും പ്രധാനമന്ത്രി ഉൾപ്പെടെ മൂന്ന് ഉന്നത മന്ത്രിമാർ ഒന്നിച്ചു വിദേശത്തു പോകുന്ന പതിവുണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ജൂലൈയിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തിന് മോദി ബ്രസീലിൽ എത്തിയപ്പോഴും ആരായിരിക്കും സർക്കാരിനെ നയിക്കുന്ന രണ്ടാമനെന്നതു സംബന്ധിച്ച് ശക്തമായ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അന്നും ഇതു സംബന്ധിച്ച് സർക്കാർ ഒരു വിജ്ഞാപനവും ഇറക്കിയിരുന്നില്ല. എന്നാൽ പിന്നീട് അമേരിക്കൻ സന്ദർശനത്തിനായി മോദി പുറപ്പെട്ടപ്പോൾ അടിയന്തര സർക്കാർ ചുമതലകൾ ആഭ്യന്തര മന്ത്രിയെ ഏൽപ്പിച്ച് വിജ്ഞാപനമിറക്കിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ഒന്നിച്ചു വിദേശത്താകുന്ന അപൂർവ്വ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായരിക്കുന്നത്.
ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദം ചെയ്യാനാണ് മന്ത്രി അരുൺ ജെറ്റ്‌ലി ബ്രിട്ടനിലേക്ക് പോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനേയും ബ്രിട്ടീഷ് നിക്ഷേപകരേയും കണ്ട ശേഷം ഞായറാഴ്ച അദ്ദേഹം ഡൽഹിക്കു തിരിക്കും. ദുരന്തനിവാരണ ആഗോള സമ്മേളനത്തിൽ പങ്കെടുക്കാനാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്നു രാത്രി ജപ്പാനിലേക്കു തിരിക്കുന്നത്.

