- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തിന് രണ്ട് ഉത്സവകാല ട്രെയിനുകൾ കൂടി; സ്പെഷൽ ട്രെയ്നുകൾ ഏപ്രിൽ 13 മുതൽ; ആരംഭിക്കുന്നത് തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം സ്പെഷൽ, കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എന്നീ ട്രെയ്നുകൾ
പാലക്കാട്: രണ്ട് ഉത്സവ ട്രെയിനുകൾ കൂടി സംസ്ഥാനത്ത് നിന്ന് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷൽ (പാലക്കാട് ജങ്ഷൻ -കട്പാടി വഴി) ഏപ്രിൽ 13ന് സർവിസ് ആരംഭിക്കും.
06167 തിരുവനന്തപുരം -നിസാമുദ്ദീൻ വീക്ക്ലി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്, വ്യാഴാഴ്ചകളിൽ വൈകീട്ട് 5.50ന് നിസാമുദ്ദീനിലെത്തും. 06168 നിസാമുദ്ദീൻ -തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഏപ്രിൽ 16 മുതൽ സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളിൽ പുലർച്ച 05.10ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ, ഞായറാഴ്ചകളിൽ രാവിലെ 07.05ന് തിരുവനന്തപുരത്ത് എത്തും.
ഏപ്രിൽ 12നാണ് 02648 കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ സർവിസ് തുടങ്ങുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 6.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട്, ബുധൻ, ശനി ദിവസങ്ങളിൽ പുലർച്ച മൂന്നിന് കോർബയിലെത്തും. 02647 കോർബ- കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ ഏപ്രിൽ 14 മുതൽ സർവിസ് ആരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിൽ വൈകീട്ട് 7.40ന് കോർബയിൽനിന്ന് പുറപ്പെടും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 4.20ന് കൊച്ചുവേളിയിൽ എത്തും.