- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ട് പേർക്ക് കോവിഡ്; യോഗത്തിൽ വിർച്വലായി പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രി
ലണ്ടൻ: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ്. ഇതേതുടർന്ന് സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ വെർച്വലായി യോഗത്തിൽ പങ്കെടുക്കും. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് ജയ്ശങ്കറിന്റെ വിശദീകരണം.
കോവിഡ് വ്യാപനത്തിന്റെ് പശ്ചാത്തലത്തിൽ, മറ്റുള്ളവരെ കൂടി പരിഗണിച്ച്, വെർച്വൽ മോദിൽ യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതായി ജയ്ശങ്കർ ട്വീറ്റ് ചെയ്തു. അതേസമയം, ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടാണ് അപ്രകാരം യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സ്‌കൈ ന്യുസ് റിപ്പോർട്ടറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതേകുറിച്ച് ഇന്ത്യൻ ഹൈക്കമ്മീഷേനാ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ജി7 ഉച്ചകോടിക്ക് വന്ന പ്രതിനിധികൾ കോവിഡ് പശ്ചാത്തലത്തിൽ സ്വയം ഐസൊലേഷനിലായിരുന്നുവെന്ന റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ബ്രിട്ടീഷ് വാക്സിൻ മന്ത്രി നദീം സഹ്വി പറഞ്ഞത്.
എന്നാൽ ജയ്ശങ്കറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ഇന്നലെ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.