- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചു; രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറം ലോകത്തെത്തിയത് മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കൾ: വിട്ടയച്ചത് അനധികൃത സ്വത്ത് സർക്കാരിന് കൈമാറിയതിനെ തുടർന്ന്
റിയാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോർട്ട്. അവസാനമായി ജയിലിൽ നിന്നും പുറം ലോകത്തെത്തിയത് മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ മിഷാൽ ബിൻ അബ്ദുള്ളയും ഫൈസൽ ബിൻ അബ്ദുള്ളയും. അനധികൃത സ്വത്ത് സർക്കാരിനു കൈമാറിയതിനെ തുടർന്നാണ് രണ്ട് മാസത്തെ ജയിൽ വാസത്തിനൊടുവിൽ ഇരുവരെയും വിട്ടയച്ചത്. അതേസമയം, ഇവരുടെ മറ്റൊരു സഹോദരൻ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ ഇപ്പോഴും തടവിലാണ്. അബ്ദുല്ല രാജാവിന്റെ മറ്റൊരു മകൻ മിതെബിനെ 100 കോടി ഡോളറിന്റെ സ്വത്ത് വിട്ടുനൽകിയതിനെ തുടർന്നു കഴിഞ്ഞമാസം അവസാനം മോചിപ്പിച്ചിരുന്നു. അതേസമയം കേസിൽ വിധി പറയുന്നത് ആറിലേക്ക് മാറ്റി. റിയാദിലെ ഒരു ആഡംബര ഹോട്ടലിലാണ് രണ്ട് മാസമായി ഇവർ തടവിൽ കഴിഞ്ഞിരുന്നത്. അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് സൗദി രാജാവിന്റെ ഉത്തരവ് പ്രകാരം 200 രാജകുമാരന്മാരെയും മന്ത്രിമാരെയും ബിസിനസ് പ്രമുഖരേയും അടക്കം അഴിമതി നടത്തിയതിന് പിടിക്കുകയും റിയാദിലെ ആഡംബര ഹോട്ടലിലെ തടവറയിൽ പാർപ്പിക്കുക
റിയാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോർട്ട്. അവസാനമായി ജയിലിൽ നിന്നും പുറം ലോകത്തെത്തിയത് മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ മിഷാൽ ബിൻ അബ്ദുള്ളയും ഫൈസൽ ബിൻ അബ്ദുള്ളയും.
അനധികൃത സ്വത്ത് സർക്കാരിനു കൈമാറിയതിനെ തുടർന്നാണ് രണ്ട് മാസത്തെ ജയിൽ വാസത്തിനൊടുവിൽ ഇരുവരെയും വിട്ടയച്ചത്. അതേസമയം, ഇവരുടെ മറ്റൊരു സഹോദരൻ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ ഇപ്പോഴും തടവിലാണ്. അബ്ദുല്ല രാജാവിന്റെ മറ്റൊരു മകൻ മിതെബിനെ 100 കോടി ഡോളറിന്റെ സ്വത്ത് വിട്ടുനൽകിയതിനെ തുടർന്നു കഴിഞ്ഞമാസം അവസാനം മോചിപ്പിച്ചിരുന്നു. അതേസമയം കേസിൽ വിധി പറയുന്നത് ആറിലേക്ക് മാറ്റി.
റിയാദിലെ ഒരു ആഡംബര ഹോട്ടലിലാണ് രണ്ട് മാസമായി ഇവർ തടവിൽ കഴിഞ്ഞിരുന്നത്. അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് സൗദി രാജാവിന്റെ ഉത്തരവ് പ്രകാരം 200 രാജകുമാരന്മാരെയും മന്ത്രിമാരെയും ബിസിനസ് പ്രമുഖരേയും അടക്കം അഴിമതി നടത്തിയതിന് പിടിക്കുകയും റിയാദിലെ ആഡംബര ഹോട്ടലിലെ തടവറയിൽ പാർപ്പിക്കുകയും ചെയ്തത്.
സൗദിയിലെ ഏറ്റവും കരുത്തനായിരുന്ന ഭരണാധികാരി കിങ് അബ്ദുള്ളയുടെ നാലു മക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ മിതബ് ബിൻ അബ്ദുള്ളയെ കഴിഞ്ഞ മാസം നൂറു കോടി ഡോളറിന്റെ സ്വത്ത് തിരികെ നൽകിയതിനെ തുടർന്ന് മോചിപ്പിച്ചു.