- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കസ്റ്റഡി തർക്കം: രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
ഇന്ത്യാന: മുൻ ഭാര്യയുമായി ഉണ്ടായ കുട്ടികളുടെ കസ്റ്റഡി തർക്കത്തെ തുടർന്ന് മകൻ (15), മകൾ ഷെൽബി ഹൺ(13) എന്നിവരെ അവരുടെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം പിതാവ് മൈക്കിൾ ഹൺ(50) സ്വയം വെടിയുതിർത്തു മരിച്ചു. ഇന്ത്യാനാ പൊലീസ് ബൂൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാവിലെ(സെപ്റ്റംബർ 22) യാണ് ഇവർ അവരവരുടെ ബസുകളിൽ മരിച്ചുകിടക്കുന്നതായി പൊലീസ് കണ്ടെത്തിയത്.അദ്ധ്യാപകർ കുട്ടികളെ സ്‌ക്കൂളിൽ കാണാതായതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾക്ക് ചൈൽഡ് സപ്പോർട്ട് കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതു സംബന്ധിച്ചു അടുത്ത ആഴ്ച കോടതിയിൽ കേസ്സ് വിചാരണക്കു വരാനിരിക്കെയാണ് മൈക്കിൾ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയതത്. മകൻ ഹാരിസൺ പഠിക്കുന്ന സിയോൺ വില്ല കമ്മ്യൂണിറ്റി സ്‌ക്കൂളിലെ ടെന്നീസ് കോച്ചാണ് മാതാവ് സ്റ്റെഫിനി റീസ്. രണ്ടു മക്കളുടെ മരണത്തിൽ മാനസികമായ തകർന്നിരിക്കയാണ് മാതാവും അദ്ധ്യാപികയുമായ സ്റ്റെഫിനിയെന്ന് ബൂൺ കൗണ്ടി സ്റ്റേഷൻ വക്താവ് മൈക്കിൾ നീൽസൺ പറഞ്ഞു.
ഇന്ത്യാന: മുൻ ഭാര്യയുമായി ഉണ്ടായ കുട്ടികളുടെ കസ്റ്റഡി തർക്കത്തെ തുടർന്ന് മകൻ (15), മകൾ ഷെൽബി ഹൺ(13) എന്നിവരെ അവരുടെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം പിതാവ് മൈക്കിൾ ഹൺ(50) സ്വയം വെടിയുതിർത്തു മരിച്ചു.
ഇന്ത്യാനാ പൊലീസ് ബൂൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാവിലെ(സെപ്റ്റംബർ 22) യാണ് ഇവർ അവരവരുടെ ബസുകളിൽ മരിച്ചുകിടക്കുന്നതായി പൊലീസ് കണ്ടെത്തിയത്.അദ്ധ്യാപകർ കുട്ടികളെ സ്‌ക്കൂളിൽ കാണാതായതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾക്ക് ചൈൽഡ് സപ്പോർട്ട് കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതു സംബന്ധിച്ചു അടുത്ത ആഴ്ച കോടതിയിൽ കേസ്സ് വിചാരണക്കു വരാനിരിക്കെയാണ് മൈക്കിൾ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയതത്. മകൻ ഹാരിസൺ പഠിക്കുന്ന സിയോൺ വില്ല കമ്മ്യൂണിറ്റി സ്‌ക്കൂളിലെ ടെന്നീസ് കോച്ചാണ് മാതാവ് സ്റ്റെഫിനി റീസ്.
രണ്ടു മക്കളുടെ മരണത്തിൽ മാനസികമായ തകർന്നിരിക്കയാണ് മാതാവും അദ്ധ്യാപികയുമായ സ്റ്റെഫിനിയെന്ന് ബൂൺ കൗണ്ടി സ്റ്റേഷൻ വക്താവ് മൈക്കിൾ നീൽസൺ പറഞ്ഞു.