- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്; ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
ജൊഹാനസ്ബർഗ്: രണ്ടു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. രോഗബാധിതരായ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. താരങ്ങൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പരിശോധനയിൽ പോസിറ്റീവായ താരങ്ങളെ ഐസൊലേഷനിൽ പാർപ്പിച്ചതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു
രാജ്യത്തെ മികച്ച 30 കളിക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ഒരു ക്യാമ്പിനിടെയാണ് രണ്ടു താരങ്ങളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായത്. ക്രുഗെർ നാഷണൽ പാർക്ക് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ക്യാമ്പ്. അഞ്ചു ദിവസത്തെ ക്യാമ്പ് ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഇവിടെയെത്തിയ കളിക്കാർക്കും സ്റ്റാഫിനുമായി 50 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
മറുനാടന് ഡെസ്ക്
Next Story