- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നിൽ രണ്ട് ഭാഗം പേരും സന്തുഷ്ടർ; അഴിമതിയിൽ കുറവെന്ന് 61 ശതമാനം; വാഗ്ദാനമെല്ലാം പാലിക്കുമെന്ന് ഭൂരിപക്ഷത്തിനും പ്രതീക്ഷ; മോദി സർക്കാരിന്റെ രണ്ട് വർഷത്തിൽ ഇന്ത്യ ഹാപ്പിയെന്ന് സർവ്വേ
ന്യൂഡൽഹി: രണ്ടു വർഷത്തെ നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ രാജ്യത്തെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും സന്തുഷ്ടരെന്ന് സർവേ. 61 ശതമാനം ആളുകൾ അഴിമതി കുറഞ്ഞുവെന്ന് കരുതുന്നു. 32 ശതമാനം പേർക്ക് അഴിമതിയിൽ കുറവുള്ളതായി അഭിപ്രായമില്ല. സർവേയിൽ പങ്കെടുത്ത 68 ശതമാനം ആളുകളും അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നവരാണ്. 26 ശതമാനം പേർ ഒന്നും സംഭവിക്കില്ലെന്നും പറയുന്നു. ലോക്കൽ സർക്കിൾസ് 15,000 ആളുകളിൽ നടത്തിയ സർവേയിലാണ് ഈ നിരീക്ഷണമുള്ളത്. സർവ്വേയിൽ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും മോദി ഭരണത്തിൽ സന്തുഷ്ടരാണെന്ന് അഭിപ്രായപ്രകടനം നടത്തിയത്. 20 ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഈ ചോദ്യങ്ങൾക്ക് വോട്ടു ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ രാജ്യത്തിന് പുറത്ത് ജീവിക്കുന്നവർ വിവിധ പ്രായത്തിലുള്ളവർ എന്നിവരെയാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് സർവേ നടത്തിയത്. 64 ശതമാനം ആളുകളും സർക്കാരിന്റെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നുവെന്ന് അ
ന്യൂഡൽഹി: രണ്ടു വർഷത്തെ നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ രാജ്യത്തെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും സന്തുഷ്ടരെന്ന് സർവേ. 61 ശതമാനം ആളുകൾ അഴിമതി കുറഞ്ഞുവെന്ന് കരുതുന്നു. 32 ശതമാനം പേർക്ക് അഴിമതിയിൽ കുറവുള്ളതായി അഭിപ്രായമില്ല. സർവേയിൽ പങ്കെടുത്ത 68 ശതമാനം ആളുകളും അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നവരാണ്. 26 ശതമാനം പേർ ഒന്നും സംഭവിക്കില്ലെന്നും പറയുന്നു.
ലോക്കൽ സർക്കിൾസ് 15,000 ആളുകളിൽ നടത്തിയ സർവേയിലാണ് ഈ നിരീക്ഷണമുള്ളത്. സർവ്വേയിൽ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും മോദി ഭരണത്തിൽ സന്തുഷ്ടരാണെന്ന് അഭിപ്രായപ്രകടനം നടത്തിയത്. 20 ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഈ ചോദ്യങ്ങൾക്ക് വോട്ടു ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ രാജ്യത്തിന് പുറത്ത് ജീവിക്കുന്നവർ വിവിധ പ്രായത്തിലുള്ളവർ എന്നിവരെയാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് സർവേ നടത്തിയത്.
64 ശതമാനം ആളുകളും സർക്കാരിന്റെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നുവെന്ന് അഭിപ്രായമുള്ളവരാണ്. 36 ശതമാനം പേരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സർക്കാരിന് സാധിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ മേഖലകളിലാണ് സർക്കാർ കൂടുതൽ ശ്രദ്ധനൽകേണ്ടത് എന്നാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം അഭിപ്രായം. 76 ശതമാനം ആളുകളും അവരുടെയും കുടുംബത്തിനും രാജ്യത്തിന്റെ ഭാവിയിൽ ശുഭപ്രതീക്ഷയുള്ളവരാണ്. അടുത്ത മൂന്നു വർഷം കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരാനും ശ്രമിക്കുകയാണ് സർക്കാർ വേണ്ടത് എന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
തൊഴിലില്ലായ്മ കുറയ്ക്കാൻ സാധിച്ചുവെന്ന് 35 ശതമാനം ആളുകൾ വിശ്വസിക്കുന്നു. 38 ശതമാനം ആളുകൾ സർക്കാരിന് വിലക്കയറ്റം കുറയ്ക്കാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നവർ ആണ്. 55 ശതമാനം പേർ വിലക്കയറ്റം കൂടിയെന്ന് അഭിപ്രായമുള്ളവരാണ്. എംപിമാർ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടുന്നുവെന്ന് കരുതുന്നവരാണ് 18 ശതമാനം. 66 ശതമാനം പേർ എംപിമാർ ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്ന അഭിപ്രായമുള്ളവരാണ്.
തീവ്രവാദം കുറഞ്ഞെന്ന് കരുതുന്നവർ 72 ശതമാനമാണ്. എന്നാൽ 34 ശതമാനം മാത്രമേ പാക്കിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമായി എന്ന് കരുതുന്നുള്ളൂ. വർഗ്ഗീയ പ്രശ്‌നങ്ങൾ പരിഹരിച്ചതായി 63 ശതമാനം അഭിപ്രായപ്പെടുന്നു.



