ക്രിസ്തുമസ് ദിനം അടുക്കുമ്പോൾ മറ്റൊരു വെള്ളപ്പൊക്കത്തിന് കൂടി അയർലന്റ് ജനത സാക്ഷ്യം വഹിക്കേണ്ടി വന്നേക്കും. വരും ദിവസങ്ങളിൽ കനത്ത മഴയക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

മിക്കപ്രദേശങ്ങളിലും 100 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരികക്ുന്നത്. അതുകൊണ്ട് തന്നെ വെക്‌സ്‌ഫോർഡ്, കെറി, കോർക്ക്, വാട്ടർഫോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ യെല്ലോ വാണിങ് നല്കിയിട്ടുണ്ട്. കൂടാതെ വരുന്ന ആഴ്‌ച്ച 50 മില്ലി മീറ്റവർ വരെ ശക്തിയുള്ള മഴയ്ക്കും സാധ്യത കാണുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കനത്ത മഞ്ഞ് വീഴ്്ച്ചയുടെ സമയമാണിപ്പോൾ. പല പ്രദേശങ്ങളിലും താപനില വളരെ താഴ്ന്ന നിലയിലാണ്. ഇതിനൊപ്പമാാണ് മഴയുമെത്തുന്നതോടെ ജനങ്ങളുടെ ക്രിസ്തുമസ് കാല ഷോപ്പിങ് ദുരിതപൂർണമായേക്കുമെന്നാണ് സൂചന.