ന്യൂവാർക്ക്: ന്യൂജഴ്സിയിലെ രണ്ടു ബാങ്കുകൾ കവർച്ച ചെയ്തുവെന്ന്ആരോപിക്കപ്പെടുന്ന യുവതികളെ ന്യൂവാർക്ക് ജഡ്ജിയുടെ മുൻപാകെ തിങ്കളാഴ്ച ഹാജരാക്കി. സ്വഹിലിസ് പെഡ്രസ (19) ,s മലിസ അക്വിനോ (23)എന്നിവരാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ച് മോഷണത്തിനെത്തിയത്.

ഗർഫീൽഡ്, ടീനക്ക് എന്നീ സ്ഥലങ്ങളിടെ ബാങ്ക് കവർച്ചയ്ക്കു പുറമെപെൻസിൻ വാനിയ പൊക്കൊണൊ മൗണ്ടൻസ് ബാങ്കുകളും ഇതേവേഷം ധരിച്ച്കവർച്ച നടത്തിയത് ഈ യുവതികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ബാങ്കിൽ പ്രവേശിച്ച കളവ് നടത്തുന്നതിനിടെ അലാം മുഴങ്ങിയതിനാൽ ഇരുവരുംഓടി രക്ഷപെടുകയായിരുന്നു. ഒരാൾ കൈവശം തോക്ക് കരുതിയിരുന്നു.ബാങ്കുകളിലെ ക്യാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പൊലീസ് ലഭിച്ചത്.ട്വിറ്ററിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.