- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു യുവാവിനെ പ്രണയിച്ചത് രണ്ട് യുവതികൾ; വിവാഹക്കാര്യമെത്തിയപ്പോഴും രണ്ടാളും പിന്മാറിയില്ല; വിഷയം മുന്നിലെത്തിയപ്പോൾ പഞ്ചായത്ത് പ്രശ്നം തീർത്തത് ടോസിട്ട്; ബംഗളുരുവിലെ അപൂർവ്വ വിവാഹ കഥ
ബംഗളൂരു: രണ്ട് കാമുകിമാർ ഉണ്ടായാൽ ഒരാളെ ഒഴിവാക്കുന്നതിന്റെയും രണ്ടുപേരെയും വിവാഹം ചെയ്തതിന്റെയുമൊക്കെ കഥ നമ്മൾ കേട്ടിട്ടുണ്ട്.എന്നാൽ രണ്ടുകാമുകിമാർ ഉണ്ടാവുകയും രണ്ടുപേരും പിന്മാറാൻ തയ്യാറാവാതെ വരികയും ചെയ്താൽ എന്തു ചെയ്യും... ഈ ഘട്ടത്തിൽ പ്രശ്നപരിഹാരത്തിനായി ടോസിട്ട് കാമുകിയെ തെരഞ്ഞെടുത്താലോ.. അത്തരമൊരു സംഭവമാണ് ബംഗളുരിവിൽ നിന്ന് പുറത്ത് വരുന്നത്.പ്രശ്ന പരിഹാരത്തിന് വഴിയൊന്നുമില്ലാതായപ്പോൾ യുവാവ് പഞ്ചായത്തിനെ സമീപിച്ചു.പഞ്ചായത്താണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.
സംഭവം ഇങ്ങനെ; കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുറിലാണ് സംഭവം. ഒരു വർഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 27 കാരനായ യുവാവ് അയൽഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടക്കിടെ കണ്ടുമുട്ടിയ ഇരുവരും ആരും അറിയാതെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തിൽ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. ആരും അറിയാതെയുള്ള യാത്രകൾ ഇയാൾ ഇവിടെയും ആവർത്തിച്ചു.
എന്നാൽ യുവാവിന്റെ ഒരു ബന്ധു പെൺകുട്ടികളിൽ ഒരാളുമായുള്ള ഇയാളുടെ ബന്ധം കണ്ടുപിടിച്ചു. ഇക്കാര്യം വീട്ടുകാർ ചോദ്യം ചെയ്തതോടെ താൻ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. എന്നാൽ വീട്ടുകാർ ഇതിനെ എതിർക്കുകയും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പെൺകുട്ടികളിൽ ഒരാൾ ഇതിനെക്കുറിച്ച് അറിയുകയും പ്രണയത്തെക്കുറിച്ച് വീട്ടിൽ പറയുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട് സന്ദർശിക്കുകയും ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ മറ്റേ പെൺകുട്ടിയും വിവരം അറിയുകയും അവളുടെ കുടുംബവും യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു.
തുടർന്നാണ് ത്രികോണ പ്രണയം പഞ്ചായത്തിന്റെ മുന്നിൽ എത്തിയത്.ഒരു മാസം മുമ്പ് പഞ്ചായത്ത് വിളിച്ചു ചേർത്തപ്പോൾ ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് യുവാവിനോട് ചോദിച്ചിരുന്നു. വിഷയത്തിൽ യുവതികൾ തമ്മിൽ കടുത്ത തർക്കം ഉണ്ടായെങ്കിലും അയാൾ മൗനം പാലിച്ചു. പ്രശ്നം പരിഹരിക്കാനാകാതെ പഞ്ചായത്ത് പിരിഞ്ഞു. വെള്ളിയാഴ്ച രണ്ടാമതും പഞ്ചായത്ത് ചേർന്നാണ് പ്രശ്നം പരിഹരിച്ചത്. ഏത് പെൺകുട്ടിയാണ് യുവാവ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാൻ പഞ്ചായത്ത് ഒരു നാണയം ടോസ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ