- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
എക്‌സിറ്റ് വിസയിൽ സൗദി വിടുന്നവർക്ക് രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്താൻ നിർദ്ദേശം
റിയാദ്: എക്‌സിറ്റ് വിസയിൽ സൗദി വിടുന്നവർക്ക് അടുത്ത രണ്ടു വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (സിഎസ്‌സി) നൽകിയതായി അറിയിച്ചു. കഴിഞ്ഞ ജൂലൈ മുതൽ ഇത്തരത്തിലുള്ള വിലക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്നു. നിശ്ചിത കാലാ
റിയാദ്: എക്‌സിറ്റ് വിസയിൽ സൗദി വിടുന്നവർക്ക് അടുത്ത രണ്ടു വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (സിഎസ്‌സി) നൽകിയതായി അറിയിച്ചു. കഴിഞ്ഞ ജൂലൈ മുതൽ ഇത്തരത്തിലുള്ള വിലക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്നു. നിശ്ചിത കാലാവധി തികയ്ക്കാതെ ഒമാൻ വിട്ടുപോകുന്ന വിദേശികൾക്ക് രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അത്.
ഒമാൻ നടപ്പാക്കിയ അതേ തരത്തിലുള്ള വിലക്കാണ് ഇപ്പോൾ സൗദിയും സ്വീകരിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ മൻസൂർ അൽ ഷേത്രി വ്യക്തമാക്കി. അഷർഖിയ ചേംബറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിലാണ് കമ്മിറ്റി ഈ നിർദ്ദേശം വെളിപ്പെടുത്തിയത്. നിർദ്ദേശം ഉന്നതതല കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കുകയാണെന്നും സിഎസ്‌സി പറഞ്ഞു.ഇത്തരം വിലക്ക് ഏർപ്പെടുത്തുകയാണെങ്കിൽ ബിസിനസ് മേഖലയിൽ സ്വദേശീവത്ക്കരണം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാമെന്ന് കരുതുന്നതെന്ന് അൽഷേത്രി ചൂണ്ടിക്കാട്ടി.
കോൺട്രാക്ട് കാലാവധി ലംഘിച്ച് രാജ്യം വിടുന്ന വിദേശികൾക്ക് മൂന്നു വർഷത്തെ വിലക്ക് എന്ന 1977-ലെ കാബിനറ്റ് ഉത്തരവിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങളുടെ തൊഴിൽ ഉടമയുമായി തൊഴിൽ കരാർ പുതുക്കാത്തവർക്ക് ഒരു വർഷം നിരോധനം എന്നുള്ള ഉത്തരവും ഇതിലുണ്ടായിരുന്നുവെന്ന് അൽഷേത്രി പറയുന്നു. ലേബർ മിനിസ്ട്രി, സിഎസ് സി, നാഷണൽ ലേബർ കമ്മിറ്റി എന്നിവ അടുത്ത കാലത്ത് നടപ്പാക്കിയ മിനിമം വേജ് എന്നിവ ഉൾപ്പെടെ ലേബർ മാർക്കറ്റിനെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും കമ്മിറ്റി ചർച്ചചെയ്തുവെന്ന് അൽഷേത്രി പറഞ്ഞു