മലപ്പുറം: അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ. കുടക് സ്വദേശി സൈനുൽ ആബിദ്, മഞ്ചേരി ഇരുമ്പുഴി സ്വദേശിയായ ചാലിൽ കിഴങ്ങു തൊടി ശഫീഖ് എന്നിവരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കേരളത്തിൽ വിൽക്കുന്നതാണ് ഇവരുടെ പതിവ് രീതി. ഇവർ മോഷ്ടിച്ച വാഹനങ്ങൾ സഹിതമാണ് പിടിയിലായത്. സൈനുൽ ആബിദിന്ന് പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളിൽ കളവ് കേസ് നിലവിലുണ്ട്. കാർ വാടകക്കെടുത്ത് കറങ്ങി നടന്ന് ബസ്സുകളിലേയും, സ്‌കൂൾ ബസ്സുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് വിറ്റ് ബാഗ്ലുരിലും മറ്റും ആർഭാടമായി ജീവിക്കുകയായി വരികയായിരുന്നു രണ്ട് പേരും.

ഇവരിൽ നിന്നും കേരളത്തിന് അകത്തും പുറത്തുമുള്ള മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യർഥികളും പണത്തിന് വേണ്ടി ഇത്തരം കളവുകളിൽ ഏർപെട്ടിരിക്കുന്നതിനെ പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്നര ലക്ഷം വിലവരുന്ന രണ്ട് ബുള്ളറ്റുമായാണ് ഇവരെ മഞ്ചേരി പൊലീസ് പിടികൂടിയത്.

ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ധേശ പ്രകാരം മഞ്ചേരി സിഐ എൻബി ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത്, എസ്‌ഐ നസ്‌റുദ്ധീൻ, പൊലീസുകാരായ ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേഷ്,മുഹമ്മദ് സലീം, ഹരിലാൽ, രതിഷ്, സുനിൽ, സൽമ, ഷീജ, എന്നിവരാണ് പ്രതികളെ പിടിക്കുടിയത്.