- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്തം ചെയ്യാൻ വേദിയിലേക്ക് നവദമ്പതികൾ കയറുന്നതിന് മുൻപ് വിവാഹ സൽക്കരം കലക്കി ചുഴലിക്കാറ്റ് ! വൈദ്യുതി ബന്ധം ഇല്ലാതായത്തോടെ പരിഭ്രാന്തരായി അതിഥികൾ; ചുഴലിക്കാറ്റ് പ്രദേശത്തെ 20 വീടുകളെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്; വീഡിയോ ഇന്റർനെറ്റിൽ വൈറൽ
ഫിലിപ്പൈൻസ്: വിവാഹം കഴിഞ്ഞ് വേദിയിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കാനായി സന്തോഷത്തോടെ വരികയായിരുന്നു ആ ദമ്പതികൾ. എന്നാൽ വേദിയിൽ കയറും മുൻപ് വൈദ്യുതി ബന്ധം ഇല്ലാതാകുകയും വിവാഹ സത്കാരത്തിനായി ഒരുക്കിയ വേദി ആടുകയും ചെയ്തു. സംഗതി എന്താണെന്ന് ആളുകൾക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീടാണ് സംഗതി ചുഴലിക്കാറ്റാണെന്ന് മനസിലായത്. ഫിലിപ്പൈൻസിലെ മരിക്കിന സ്വദേശികളായ റാൻഡി മനാഓയിസിന്റെയും വധു ജനിഫറിന്റെയും വിവാഹ സത്കാര വേദിയാണ് കാറ്റ് അലങ്കോലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം. വിവാഹ സത്കാരത്തിനെത്തിയ നൂറുകണക്കിന് അതിഥികൾ ചിതറിയോടി. ഒരു കിലോ മീറ്റർ റേഡിയസിലാണ് ചുഴലിക്കാറ്റ് വ്യാപിച്ചത്. ഈ ഭാഗത്തെ 20 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വീടുകളുടെ കതകുകളും ചില്ലുകളും ഉൾപ്പടെയുള്ളവ തകർന്ന നിലയിലാണ്. കടകളുടേയും മറ്റും ഷീറ്റുകൾ പറന്നു പോയി. വൻ മരങ്ങൾ വരെ കടപുഴകി വീണു. ഗതാഗത തിരക്കേറിയ റോഡുകളിൽ വരെ മരങ്ങൾ വീണു കിടക്കുകയാണ്. ഇതിൽ എത്രപേർ മരിച്ചിട്ടുണ്ടാകാമ
ഫിലിപ്പൈൻസ്: വിവാഹം കഴിഞ്ഞ് വേദിയിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കാനായി സന്തോഷത്തോടെ വരികയായിരുന്നു ആ ദമ്പതികൾ. എന്നാൽ വേദിയിൽ കയറും മുൻപ് വൈദ്യുതി ബന്ധം ഇല്ലാതാകുകയും വിവാഹ സത്കാരത്തിനായി ഒരുക്കിയ വേദി ആടുകയും ചെയ്തു. സംഗതി എന്താണെന്ന് ആളുകൾക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീടാണ് സംഗതി ചുഴലിക്കാറ്റാണെന്ന് മനസിലായത്. ഫിലിപ്പൈൻസിലെ മരിക്കിന സ്വദേശികളായ റാൻഡി മനാഓയിസിന്റെയും വധു ജനിഫറിന്റെയും വിവാഹ സത്കാര വേദിയാണ് കാറ്റ് അലങ്കോലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം. വിവാഹ സത്കാരത്തിനെത്തിയ നൂറുകണക്കിന് അതിഥികൾ ചിതറിയോടി. ഒരു കിലോ മീറ്റർ റേഡിയസിലാണ് ചുഴലിക്കാറ്റ് വ്യാപിച്ചത്. ഈ ഭാഗത്തെ 20 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വീടുകളുടെ കതകുകളും ചില്ലുകളും ഉൾപ്പടെയുള്ളവ തകർന്ന നിലയിലാണ്. കടകളുടേയും മറ്റും ഷീറ്റുകൾ പറന്നു പോയി. വൻ മരങ്ങൾ വരെ കടപുഴകി വീണു. ഗതാഗത തിരക്കേറിയ റോഡുകളിൽ വരെ മരങ്ങൾ വീണു കിടക്കുകയാണ്. ഇതിൽ എത്രപേർ മരിച്ചിട്ടുണ്ടാകാമെന്നുള്ള കണക്കുകൾ എടുത്ത് വരുന്നതേയുള്ളൂ. ഈ ഭാഗത്ത് നാശനഷ്ടം എത്രയെന്ന് ഇതുവരെ പൂർണമായും രേഖപ്പെടുത്തിയിട്ടില്ല.