- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ചിത്രവുമായി കെജിഎഫ് നിർമ്മാതാക്കൾ; മുരളിഗോപിയുടെ തിരക്കഥയിൽ സംവിധാനം പ്രിഥ്വിരാജ്; 'ടൈസൺ' എത്തുക അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി
ഹൈദരാബാദ് : സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ . മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസൺ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് എത്തുക. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് സർപ്രൈസ് പ്രഖ്യാപനം.
എന്നാൽ പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമല്ല ഇത്. ബ്ലെസിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം ആദ്യം സംവിധാനം ചെയ്യുക ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ ആയിരിക്കും. അതിനു ശേഷമാണ് ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയിൽ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.
Happy to announce our next venture #Tyson with @PrithviOfficial.
- Hombale Films (@hombalefilms) June 10, 2022
Get ready to be astonished by our brave defender. Time to unshackle the chains and resuscitate the system!@VKiragandur @hombalefilms #MuraliGopy@TysonOffl @HombaleGroup #HombaleFilms pic.twitter.com/VO7g2chMi4
മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. മലയാളം ബോക്‌സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. ലൂസിഫറിന്റെ വിജയ സമയത്തുതന്നെ രണ്ടാംഭാഗമായ എമ്പുരാൻ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും കോവിഡ് വന്നതോടെ പ്രോജക്റ്റ് അനിശ്ചിതമായി നീണ്ടു. ആ ഇടവേളയിലാണ് മോഹൻലാലിനെ തന്നെ ടൈറ്റിൽ കഥാപാത്രമാക്കി ബ്രോ ഡാഡിയുമായി പൃഥ്വിരാജ് വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരുന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായ ഒന്നാണ്. അതേസമയം ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം നിർവ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.