- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച ഓഫർ നൽകിയാൽ ഹിന്ദു കലാപം ഉണ്ടാക്കാമെന്ന് ബിജെപി എംഎൽഎ; അഞ്ചുലക്ഷം കിട്ടിയാൽ മുസ്ലിം കലാപം നടത്താമെന്ന് എസ്പി. നേതാവ്; തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുപിയിൽ കലാപങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് തെളയിച്ച് ഇന്ത്യ ടുഡേയുടെ സ്റ്റിങ് ഓപ്പറേഷൻ
ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വർഗീയ കലാപമുണ്ടാക്കുന്നതിന് എത്ര രൂപ നൽകണം? ജാതിയും രാഷ്ട്രീയവും കൂടിക്കലർന്ന ഉത്തർപ്രദേശിൽ കലാപങ്ങളുണ്ടാക്കാൻ നേതാക്കൾ നടത്തുന്ന കള്ളക്കളികൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യ ടുഡേ നടത്തിയ ഈ സ്റ്റിങ് ഓപ്പറേഷൻ. മൂന്ന് വ്യത്യസ്ത സംഘടനകളിൽപ്പെട്ട നേതാക്കളെയാണ് ഇന്ത്യ ടുഡേയുടെ അന്വേഷണ സംഘം സമീപിച്ചത്. ഹിന്ദു സ്വാഭിമാൻ സംഘടൻ എന്ന സംഘടനയുടെ നോയ്ഡയിലുള്ള നേതാവ് പർമീന്ദർ ആര്യയെ സമീപിച്ച റിപ്പോർട്ടർ, താനൊരു സിനിമാ സംവിധായകനാണെന്നും ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനാണ് എത്തിയിരിക്കുന്നതെന്നും വിശ്വസിപ്പിച്ചു. രാമൻ ഇന്ത്യയിലാണ് ജനിച്ചത് എന്ന വിശ്വാസം ഖണ്ഡിക്കുന്ന തരത്തിൽ ഒരു ഡോക്യുമെന്ററി എടുക്കുകയാണ് ലക്ഷ്യമെന്നും അതിന് പ്രചാരം ലഭിക്കുന്നതിനാവശ്യമായ സഹായം ചെയ്യണെമെന്നും റിപ്പോർട്ടർ ആവശ്യപ്പെട്ടു. യുപിയിൽ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അതിലൂടെ വിവാദം സൃഷ്ടിക്കാമെന്നും ആര്യ പറയുന്നു. ചിലപ്പോൾ ആളുകൾക്ക് ഗുരു
ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വർഗീയ കലാപമുണ്ടാക്കുന്നതിന് എത്ര രൂപ നൽകണം? ജാതിയും രാഷ്ട്രീയവും കൂടിക്കലർന്ന ഉത്തർപ്രദേശിൽ കലാപങ്ങളുണ്ടാക്കാൻ നേതാക്കൾ നടത്തുന്ന കള്ളക്കളികൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യ ടുഡേ നടത്തിയ ഈ സ്റ്റിങ് ഓപ്പറേഷൻ.
മൂന്ന് വ്യത്യസ്ത സംഘടനകളിൽപ്പെട്ട നേതാക്കളെയാണ് ഇന്ത്യ ടുഡേയുടെ അന്വേഷണ സംഘം സമീപിച്ചത്. ഹിന്ദു സ്വാഭിമാൻ സംഘടൻ എന്ന സംഘടനയുടെ നോയ്ഡയിലുള്ള നേതാവ് പർമീന്ദർ ആര്യയെ സമീപിച്ച റിപ്പോർട്ടർ, താനൊരു സിനിമാ സംവിധായകനാണെന്നും ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനാണ് എത്തിയിരിക്കുന്നതെന്നും വിശ്വസിപ്പിച്ചു.
രാമൻ ഇന്ത്യയിലാണ് ജനിച്ചത് എന്ന വിശ്വാസം ഖണ്ഡിക്കുന്ന തരത്തിൽ ഒരു ഡോക്യുമെന്ററി എടുക്കുകയാണ് ലക്ഷ്യമെന്നും അതിന് പ്രചാരം ലഭിക്കുന്നതിനാവശ്യമായ സഹായം ചെയ്യണെമെന്നും റിപ്പോർട്ടർ ആവശ്യപ്പെട്ടു. യുപിയിൽ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അതിലൂടെ വിവാദം സൃഷ്ടിക്കാമെന്നും ആര്യ പറയുന്നു. ചിലപ്പോൾ ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുമെങ്കിലും സഹായം ചെയ്യാമെന്നാണ് ആര്യയുടെ വാഗ്ദാനം.
വർഗീയ കലാപത്തെത്തുടർന്ന് 62 പേർ കൊല്ലപ്പെട്ട മുസ്സഫർനഗറിലെ ബിജെപി എംഎൽഎ കപിൽദേവ് അഗർവാളിനെയാണ് പിന്നീട് റിപ്പോർട്ടർ സമീപിച്ചത്. ഡോക്യുമെന്ററിക്കെതിരെ വിവാദമുണ്ടാക്കുന്നതിന് എത്ര രൂപ തരും എന്നായിരുന്നു കപിൽ ദേവിന്റെ ചോദ്യം. പണം വാങ്ങി അക്രമം നടത്താൻ രാഷ്ട്രീയക്കാർ കൂട്ടുനിൽക്കുന്നു എന്നതിന് തെളിവാണ് ഈ രണ്ടുപേരുടെയും പ്രതികരണങ്ങൾ.
സമാജ് വാദി പാർട്ടി നേതാവ് ഹഫീസ് മുഹമ്മദ് ഇർഫാനും ഇതേ സ്റ്റിങ് ഓപ്പറേഷനിൽ വ്യാജ കലാപങ്ങൾ സൃഷ്ടിക്കുന്നതിന് കൂട്ടുനിൽക്കാമെന്ന് സമ്മതിക്കുന്നുണ്ട്. എസ്‌പിയുടെ ഹരിദ്വാർ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹഫീസ് അഞ്ചുലക്ഷം രൂപയാണ് കലാപത്തിന് പ്രതിഫലമായി ചോദിക്കുന്നത്. ഡോക്യുമെന്ററി മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് കലാപമുണ്ടാക്കാമെന്നാണ് ഹഫീസിന്റെ വാഗ്ദാനം.



