വാഷിങ്ടൺ : അമേരിക്കയുൾപ്പെടെ വൻ ശക്തികളായ ലോക രാഷ്ട്രങ്ങളുടെനിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചു രാജ്യത്ത് ബാലിസ്റ്റിക്ക്മിസൈലുകളും ആണവായുധങ്ങളും പരീക്ഷിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിംജോങ് ഉൻ യുദ്ധം ഇരന്ന് വാങ്ങരുതെന്ന് അമേരിക്കയുടെ യുഎന്നിലെഅംബാസിഡർ നിക്കി ഹെയ് ലി മുന്നറിയിപ്പ് നൽകി.

ഉത്തര കൊറിയയുടെ ന്യുക്ലിയർ പദ്ധതി തടയുന്നതിന് ശക്തമായ സാമ്പത്തികഉപരോധം ഏർപ്പെടുത്തണമെന്നും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നിക്കിആവശ്യപ്പെട്ടു. ഉത്തര കൊറിയ തുടർച്ചയായി ആറ് ആണവ പരീക്ഷണങ്ങൾനടത്തിയതിനെ തുടർന്ന് അടിയന്തിരമായി വിളിച്ചു ചേർത്ത് സെക്യൂരിറ്റികൗൺസിലിൽ പ്രസംഗിക്കുകയായിരുന്നു നിക്കി.

ആവശ്യത്തിലപ്പുറമായി നല്ല താൽപര്യത്തോടെ കൊറിയയുടെ സമീപനത്തെഎതിർക്കുവാൻ ശ്രമിച്ചുവെങ്കിലും അതെല്ലാം നിഷ്ഫലമായതായി ഹെയ് ലിപറഞ്ഞു.

അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉത്തര കൊറിയയുടെ ഭീഷിണി തുടരുകയാണെ ങ്കിൽ സ്വയം രക്ഷയ്ക്കാവശ്യമായ ശക്തമായ നടപടികൾസ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകുവാൻ നിക്കി മറന്നില്ല.സഖ്യരാഷ്ട്രങ്ങളേയും അതിർത്തിയേയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതുണ്ട്.അമേരിക്കൻ ജനതയുടെ ക്ഷമയെ പരീക്ഷിക്കുന്നതു ഉത്തര കൊറിയയ്ക്ക്ഭൂഷണമല്ലെന്നും നിക്കി ചൂണ്ടിക്കാട്ടി. ചൈനയുമായുള്ള ഉത്തര കൊറിയയുടെ
ഇടപാടുകൾ അമേരിക്ക സശ്രദ്ധം വീക്ഷിച്ചു വരുന്നെന്നും ഹെയ് ലി പറഞ്ഞു.