വാഷിങ്ടൺ ഡി.സി.: ഇന്ത്യൻ അമേരിക്കൻ വംശജയും, കാലിഫോർണിയായിൽനിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററുമായ കമല ഹാരിസിനെ(53) സെനറ്റ്ജുഡീഷ്യറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതായി പത്രകുറിപ്പിൽഅറിയിച്ചു.

ഹോംലാന്റ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി അംഗമായും
കമല പ്രവർത്തിക്കുന്നു.സാൻഫ്രാൻസിസ്‌ക്കൊ മുൻ ഡിസ്ട്രിക്റ്റ് അറ്റോർണി, കാലിഫോർണിയഅറ്റോർണി ജനറൽ എന്നീ നിലകളിൽ പരിചയ സമ്പന്നയായ കമല, യു.എസ്.കോൺഗ്രസ്സിൽ അറ്റോർണി ജനറലായ ജെഫ് സെഷന്റെ രൂക്ഷവിമർശകയായിരുന്നു.

ഇത്രയും ഉന്നതമായ കമ്മിറ്റികളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽഅതീവ കൃതാർത്ഥയാണെന്ന് കമലയുടെ പ്രസ്താവനയിൽ പറയുന്നു.കമല ഹാരിസിനൊപ്പം ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡമോക്രാറ്റ് സെനറ്റർ കോറിബുക്കറേയും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ അംഗമാക്കിയിട്ടുണ്ട്.യു.എസ്. സെനറ്റിലെ കാലിഫോർണിയായിൽ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗംകൂടിയാണ് കമല