വാഷിങ്ടൺ ഡി.സി.: 2019 ലേക്കുള്ള എച്ച് 1 ബി വിസാ പ്രീമിയംപ്രോസസിങ്ങ് തൽക്കാലം നിറുത്തിവെച്ചതായി മാർച്ച് 21 ന് യു.എസ്.സ്റ്റേറ്റ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവ്വീസ് അധികൃതർഅറിയിച്ചു.

2018 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2019 ലേക്കുള്ള എച്ച് 1 ബിപെറ്റീഷൻ പ്രോസസിങ്ങ് മാറ്റിവെക്കുന്നതുമൂലം ഇതുവരെയുള്ള എച്ച് 1 ബിവിസ്സാ പ്രോസസിങ് സമയം കുറ്റക്കാരാനുമെന്നാണ് അധികൃതരുടെ വിശദീകരണം.എച്ച്.1ബി പ്രീമിയം പ്രോസസിങ്ങ് എന്നാരംഭിക്കുമെന്ന് പിന്നീട്അറിയിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.

യോഗ്യരായ അമേരിക്കൻ ജോലിക്കാരെ ലഭിക്കാത്ത സാഹചര്യത്തിൽവിദേശത്തുനിന്നും ഉയർന്ന യോഗ്യതയുള്ളവർക്ക് അമേരിക്കൻ കമ്പനികൾജോലി നൽകുകയാണെങ്കിൽ താൽക്കാലിക അമേരിക്കൻ വിസ നൽകുന്നതാണ്എച്ച്1വിസ പദ്ധതി.വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ എച്ച് 1 ബി വിസാ ലഭിക്കുന്നതുഇന്ത്യക്കാർക്കാണ്.

എച്ച്1 ബി. വിസ ലഭിക്കുന്നതിനുള്ള അപേക്ഷകർ ഏപ്രിൽ 2 മുതൽആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.എച്ച് 1ബി.വിസക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.