കൊച്ചി: ലോകകിരീടം മോഹിച്ച് ബ്രസീലിന്റെ കുട്ടിക്കരുത്തുകൊച്ചിയുടെ മുറ്റത്തു കളി തുടങ്ങി. കാൽപ്പന്തുകളിയുടെ സ്‌പെയിൻ വാഗദാനങ്ങളാണ് എതിരാളികൾ. ചരിത്രത്തിലാദ്യമായി കൊച്ചിയിൽ ലോകകപ്പ് മത്സരം അരങ്ങേറുമ്പോൾ അതിനെ ഇറു കൈകളും നീട്ടി സ്വീകരിക്കുകയാണ് കൊച്ചി. രണ്ടാം മത്സരത്തിൽ ഡി ഗ്രൂപ്പിലെ നെജറും ഉത്തരകൊറിയയുമാണ് ഏറ്റുമുട്ടുക.

അഞ്ചുമണിക്കായിരുന്നു കിക്കോഫ്. ഇരുപതിനായിരത്തോളം പേർക്കുമാത്രമാണ് സുരക്ഷാ പരിശോധനയ്ക്കു ശേഷം സ്‌റ്റേഡിയത്തിനുള്ളിലേയ്ക്ക് പ്രവേശനം നല്കിയത്. കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്.

ഭൂരിപക്ഷം വരുന്ന ബ്രസീൽ ആരാധകരെ ഞെട്ടിച്ച് സെപെയിൻ ആദ്യ അഞ്ചു മിനുട്ടിൽ തന്നെ ഗോൾ നേടി. സ്‌പെയിൻ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ വന്ന പിഴവിൽ ബ്രസീലിന്റെ സൈൽഫ് ഗോളായിരുന്നു അത്. സ്‌പെയിൻ ഇപ്പോൾ ഒരു ഗോളിന് മുന്നിട്ടു നിന്നെങ്കിലും അത് ഏറെ നേരം നീണ്ടില്ല.

ഇരുപത്തിയഞ്ചാം മിനുട്ടിൽ ബ്രസിലിന്റ ചുണക്കുട്ടന്മാർ ഗോൾ മടക്കി. ഫ്ളെമിങ്ങോ താരം ലിങ്കൺ കൊറയാണ് ഗോൾ നേടിയത്. കളിയുടെ നാല്പത്താറാം മിനുട്ടടിൽ സ്‌പെയിൻ ഗോൾ വല വീണ്ടും ചലിച്ചു. പൗലീഞ്ഞോയാണ് ഇത്തവണ ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഇടവേളയ്ക്കു പിരിയുമ്പോൾ ബ്രസീൽ ഒരു ഗോളിന് മുന്നിലാണ്. . 2-1 എന്ന നിലയിൽ

ഇടവേളയ്ക്കു ശേഷം രണ്ടു മാറ്റങ്ങളുമായാണ് സ്‌പെയിൻ പട ഇറങ്ങിയത്. ബ്രസീൽ ടീമിൽ വിക്ടർ ബോബ്‌സിനു പകരം ഗുഗീത് എത്തി. അല്പം പരുക്കനായി മാറിയ രണ്ടാം പകുതിയിൽ ബ്രസീൽ താരം അലന് മഞ്ഞക്കാർഡും കിട്ടി. തുടർച്ചയായ ആക്രമണങ്ങൾ ബ്രസീൽ പ്രതിരോധത്തിൽ തട്ടി പിന്തിരിഞ്ഞു. രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാൻ ആയില്ല. നി്ശ്ചിത സമയം പിന്നിട്ടപ്പോൾ കാണികളിൽ ഭൂരിപക്ഷവും ആഗ്രഹിച്ച പോലെ ബ്രസീൽ വിജയിച്ചു.

ഇന്നുരാത്രി എട്ടിനുള്ള രണ്ടാം മത്സരത്തിന് കാത്തിരിക്കുകയാണ് കൊച്ചി. എട്ടു മണിയോടെ മത്സരം തുടങ്ങും

ഗോവയിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിന്റെ ബലത്തിൽ ജർമനി കോസ്റ്ററീക്കയെ മറികടന്നു. സ്‌കോർ: 2-1. ആദ്യ പകുതിയിൽ ഒരു ഗോളിന് മുമ്പിലായിരുന്നു ജർമ്മനി. യാൻ ഫിയേറ്റ, നോവ അവ്കു എന്നിവരാണ് ജർമ്മനിയുട ഗോളുകൾ നേടിയത്. കോസ്റ്ററിക്കയുടെ ആശ്വാസ ഗോൾ നേടിയത് ആേ്രന്ദ ഗോമസാണ്