അബുദാബി: ഡിസംബർ ആദ്യവാരത്തിൽ അബുദാബിയിൽ വെച്ച് നടക്കുന്ന ക്ലബ് ഫുട്ബോൾ ലീഗിൽ മാറ്റുരയ്ക്കാൻ എത്തുന്ന യുഎഇ അരയാൽ ബ്രദേർസിനുള്ള ജെഴ്സി നംവബർ മൂന്നിന് അബുദാബിയിൽ വെച്ച് പ്രകാശനം നടത്തും. സാമൂഹ്യ പ്രവർത്തകനായ യൂസുഫ് കൊത്തിക്കാലാണ് (കുവൈറ്റ്) ജെഴ്സി പ്രകാശനം നിർവ്വഹിക്കുന്നത്. ചടങ്ങിൽ അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത് സാമൂഹ്യ പ്രവർത്തകരായ എംഎം നാസർ, മൂലക്കാടത്ത് ഹമീദ് ഹാജി, സിബി ഗ്രൂപ്പ് ചെയർമാൻ സിബി സലീം, അരയാൽ ബ്രദേർസ് ക്ലബ് വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി മട്ടൻ, ട്രഷറർ ഖാലിദ് അറബിക്കാടത്ത്, അതിഞ്ഞാൽ മഹല്ല് സംഗമം സ്വാഗത കമ്മിറ്റി ചെയർമാൻ അഷ്റഫ് ബച്ചൻ, കൺവീനർ പി എം ഫാറൂഖ്, ടി പി കുഞ്ഞബ്ദുള്ള, ഹാജി മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, ജാഫർ ബാവ, അഫ്‌സൽ യുവി, എർ പുല്ലൂർ, ബഷീർ പാലാട്ട്, റിയാസ് അസ്ലം തുടങ്ങിയവർ സംബന്ധിക്കും.