- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമിറേറ്റ്സിലോ എത്തിഹാദിലോ കയറി നാട്ടിലേക്ക് പോവുക ആണെങ്കിൽ മറക്കാതെ ഈ ഫോറം പൂരിപ്പിച്ച് കൊടുക്കുക; നിങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും വിശദാംശങ്ങൾ എഴുതി നൽകാതെ യുഎഇയിലെ ഏത് എയർപോർട്ടിൽ ഇറങ്ങിയാലും അകത്താകും; യുഎഇ യാത്രക്കാർ മറക്കാതെ കരുതൽ എടുക്കുക
ദുബായ്: വിമാനയാത്രക്കാർക്കുള്ള ഹാൻഡ് ലഗേജ് നിയമങ്ങൾ സ്ഥിരമായി മാറാറുണ്ട്. കാബിനിൽ ഏതെല്ലാം ഐറ്റങ്ങൾ ഹാൻഡ് ലഗേജിൽ കൊണ്ടു വരാൻ പാടില്ല അല്ലെങ്കിൽ കൊണ്ടു വരാം എന്നിവ ഇത്തരം നിയമങ്ങളിലൂടെ നിശ്ചയിക്കപ്പെടുന്നു. വിമാനങ്ങളിൽ ദ്രാവകങ്ങൾ, പൗഡർ രൂപത്തിലുള്ളവ തുടങ്ങിയവ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേഹങ്ങൾ മിക്കവാറും ഉയർന്ന് വരാറുള്ളത്. നിലവിൽ യുഎഇയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നവർ ഒരു ഫോറം പൂരിപ്പിച്ച് കൊടുക്കണമെന്നത് കർക്കശമാക്കിയിട്ടുണ്ട്. നിങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും വിശദാംശങ്ങളാണ് ഈ ഫോമിലൂടെ വെളിപ്പെടുത്തേണ്ടത്. ഈ ഫോറം പൂരിപ്പിച്ച് കൊടുക്കാതെ യുഎഇയിലെ ഏത് എയർപോർട്ടിൽ ഇറങ്ങിയാലും അകത്താകുമെന്ന് ഉറപ്പാണ്. അതിനാൽ എമിറേറ്റ്സിലോ അല്ലെങ്കിൽ എത്തിഹാദിലോ കയറി നാട്ടിലേക്ക് പോകുന്നവർ ഈ ഫോറം പൂരിപ്പിച്ച് കൊടുക്കാൻ ഒരിക്കലും മറക്കരുത്.ഈ ഫോറം പൂരിപ്പിച്ച് നൽകാതെ യാതൊരു വിധത്തിലുള്ള മരുന്നുകളുമായും യുഎഇയിലേക്കുള്ള വിമാനങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ച
ദുബായ്: വിമാനയാത്രക്കാർക്കുള്ള ഹാൻഡ് ലഗേജ് നിയമങ്ങൾ സ്ഥിരമായി മാറാറുണ്ട്. കാബിനിൽ ഏതെല്ലാം ഐറ്റങ്ങൾ ഹാൻഡ് ലഗേജിൽ കൊണ്ടു വരാൻ പാടില്ല അല്ലെങ്കിൽ കൊണ്ടു വരാം എന്നിവ ഇത്തരം നിയമങ്ങളിലൂടെ നിശ്ചയിക്കപ്പെടുന്നു.
വിമാനങ്ങളിൽ ദ്രാവകങ്ങൾ, പൗഡർ രൂപത്തിലുള്ളവ തുടങ്ങിയവ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേഹങ്ങൾ മിക്കവാറും ഉയർന്ന് വരാറുള്ളത്. നിലവിൽ യുഎഇയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നവർ ഒരു ഫോറം പൂരിപ്പിച്ച് കൊടുക്കണമെന്നത് കർക്കശമാക്കിയിട്ടുണ്ട്. നിങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും വിശദാംശങ്ങളാണ് ഈ ഫോമിലൂടെ വെളിപ്പെടുത്തേണ്ടത്.
ഈ ഫോറം പൂരിപ്പിച്ച് കൊടുക്കാതെ യുഎഇയിലെ ഏത് എയർപോർട്ടിൽ ഇറങ്ങിയാലും അകത്താകുമെന്ന് ഉറപ്പാണ്. അതിനാൽ എമിറേറ്റ്സിലോ അല്ലെങ്കിൽ എത്തിഹാദിലോ കയറി നാട്ടിലേക്ക് പോകുന്നവർ ഈ ഫോറം പൂരിപ്പിച്ച് കൊടുക്കാൻ ഒരിക്കലും മറക്കരുത്.ഈ ഫോറം പൂരിപ്പിച്ച് നൽകാതെ യാതൊരു വിധത്തിലുള്ള മരുന്നുകളുമായും യുഎഇയിലേക്കുള്ള വിമാനങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ചുരുക്കം. പുതിയ നിയമം അനുസരിച്ച് കൺട്രോൾഡ് അല്ലെങ്കിൽ സെമി കൺട്രോൾഡ് മെഡിസിനുകളുമായി ഇവിടേക്കുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ചുരുങ്ങിയത് ഒരു മാസത്തേക്കുള്ള പ്രിസ്‌ക്രിപ്ഷനെങ്കിലും കൈയിൽ നിർബന്ധമായി കരുതുകയും വേണം.
ദുബായിലെ നിയമം അനുസരിച്ച് കൺട്രോൾഡ് സബ്സ്റ്റൻസുകളിൽ കോഡെയിൻ പോലുള്ളവ ഉൾപ്പെടുന്നു. സെമി-കൺട്രോൾഡ് ഡ്രഗുകളിൽ ആന്റിഡിപ്രെസന്റ്സുകളും ഉൾപ്പെടുന്നു. യാത്രക്കാർക്ക് നോൺ-കൺട്രോൾഡ് മെഡിസിൻ മൂന്ന് മാസത്തേക്ക് വരെയുള്ളത് കൈയിൽ കരുതാൻ അനുവാദമുണ്ട്. അവയ്ക്ക് പ്രിസ്‌ക്രിപ്ഷൻ ആവശ്യമില്ല. ംംം.ാീവമു.ഴീ്.മല എന്ന വെബ്സൈറ്റിൽ നിന്നും ഈ ഫോറം സൗജന്യമായി ഡൗൺലോഡ് ചെയ്ത് എടുക്കാം. ഈ ഫോറത്തിൽ പാസ്പോർട്ട് നമ്പര്, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ, ഹോളിഡേയുടെ മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ ചേർക്കാം.
ഇത്തരം ഫോറം പൂരിപ്പിച്ച് കൊടുക്കാതെ പുതിയ നിയമം അനുസരിച്ച് അത്യാവശ്യ മരുന്നുകൾ പോലും യാത്രക്കാർക്ക് ഹാൻഡ് ലഗേജിൽ കൊണ്ടു പോകാൻ അനുവാദമില്ലെന്ന് പ്രത്യേകം ഓർക്കുക. ഇത്തരത്തിൽ ഫോറം പൂരിപ്പിച്ച് കൊടുക്കാതെ മരുന്ന് കൊണ്ട് പോയാൽ അത് പിടിച്ചെടുക്കുകയും പിന്നീട് തിരിച്ച് കൊടുക്കുകയും ചെയ്യില്ല.
തങ്ങളുടെ ചെക്ക്ഡ് ബാഗുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ മിക്ക യാത്രക്കാരോടും അത്യാവശ്യ മരുന്നുകൾ ഹാൻഡ് ലഗേജിൽ കരുതാൻ പൊതുവെ നിർദ്ദേശിക്കാറുണ്ട്. ലിക്യുഡ് നിയമങ്ങളെ ലംഘിക്കുമെങ്കിലും ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ 100 മില്ലി മരുന്ന് വരെ കാബിനിൽ അനുവദിക്കുന്നതാണ്.