അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങൾ അതിശൈത്യത്തിലേക്ക് കടക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലെത്തി.

അൽ ഐനിലെ റക്‌നയിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. ശനിയാഴ്ച പുലർച്ചെ 5.15നായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് പോയിന്റ് രണ്ട് ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് 1.9 ഡിഗ്രി സെൽഷ്യസായിരുന്നു താഴ്ന്ന താപനില.

ഇതോടെ യുഎഇ അതിശൈത്യത്തിലേക്ക് നീങ്ങി. ശനി, ഞായര് ദിവസങ്ങളില് ഭാഗികമായി മേഘാവൃതമാവുമെങ്കിലും പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും രാജ്യത്തെന്നാണ് പ്രവചനം.