ഷാർജ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂലായ് ആറുവരെ വിമാന സർവീസ് ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ജൂൺ 30 വരെയായിരുന്നു വിമാനസർവീസ് വിലക്ക്.

അധികൃതരിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ ട്വീറ്റ്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവർ(ട്രാൻസിറ്റ്)ക്കും വിലക്കു ബാധകമാണ്. അതേസമയം, ഇക്കാര്യത്തിൽ യുഎഇ സർക്കാർ ഔദ്യാഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഇന്ത്യയിൽ കൊറോണ വൈറസ് വർധിച്ചതിനെ തുടർന്ന് ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യൻ സർവീസുകൾ നിരോധിച്ചത്. യുഎഇയിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സർവീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലലേക്കുള്ള സർവീസുകളും കാർഗോ സർവീസുകളും നിരോധിച്ചിട്ടില്ല.