ദുബായ്: പ്രവാസികൾക്ക് ഓണവും, ക്രിസ്തുമസ് ഒക്കെ വരമ്പോൾ അവരെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന എയർലെനുകൾക്ക് മാതൃകയായി മാറാൻ യുഎഇ എയർലൈനുകൾ. ദീപാവലിയും ക്രിസ്തുമസും ആഘോഷിക്കാൻ നാട്ടിലേക്ക് പോകാനിരിക്കുന്ന മലയാളികൾക്ക് ഒരു സന്തോഷ വാർത്തയുമായി യുഎഇ എയർലൈൻസ് രംഗത്തെത്തിയിരിക്കുന്നത്.

ആഘോഷങ്ങളോടനുബന്ധിച്ച് വരുന്ന മാസം കമ്പനി എയർഫെയർ കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ദീപാവലി ആഘോഷം നവംബർ 11നാണ്. അന്നേദിവസം നിരവധി ഇന്ത്യൻ പ്രവാസികൾ സ്വദേശത്തേക്ക് ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെടും. യുഎഇയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മഞ്ഞുകാല അവധിയും സ്‌കൂളുകൾക്ക് ലഭിക്കുന്നതോടെ കുടുംബത്തോടെ ആഘോഷിക്കാനായി പലരും ഇന്ത്യയിലേക്ക് തിരിക്കും. അതുകൊണ്ട് തന്നെയാണ് യുഎഇ എയർലൈനുകൾ ഫെയർ കുറയ്ക്കാൻ തീരുമാനമെടുത്തത്.

എമിറേറ്റ്‌സ് വിവിധ സ്ഥലങ്ങളിലേക്ക് എയർ ഫെയർ കുറച്ചിട്ടുണ്ട്. നോർത്ത് ആൻഡ് സൗത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, എഷ്യ ആൻഡ് പസഫിക്ക് എന്നിവിടങ്ങലിലേക്കാണ് ഫെയർ കുറതച്ചിരിക്കുന്നത്. നവംബർ 9ന് മുമ്പ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. എന്നാൽ ജനുവരി 31ന് മുമ്പ് വരെ യാത്രചെയ്യാൻ അവസരം ഉണ്ടായിരിക്കും.

എമിറേറ്റ്‌സിന് പുറമെ ഫ്‌ലൈ ദുബായിയും ഫെയർ കുറച്ചിട്ടുണ്ട്. ദുബായിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള സർവ്വീസിന് തിരിച്ചുള്ള ചാർജ്ജ് അടക്കം 30 ശതമാനത്തിന്റെ ലാഭം ഉണ്ടാകത്തക്ക വിധത്തിലാണ് ഫ്‌ലൈ ദുബായ് ഓഫർ ഒരുക്കിയിരിക്കുന്നത്. നവംബർ മൂന്നുമൽ 29 വരെയാണ് ആനുകൂല്യം.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർലൈൻസും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 18 മുതൽ ജൂൺ 15 വരെയുള്ള യാത്രകൾക്കാണ് ആനുകൂല്യം നൽകുന്നത്. ഖത്തർ എർവേയ്‌സും വ്യത്യസ്തമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള ഫ്‌ലൈറ്റുകൾക്കാണ് ആനുകൂല്യം.