- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന ടിക്കറ്റ് നിരക്കിനെ പേടിച്ച് യാത്ര മുടക്കേണ്ട; യുഎഇയിലെ താമസക്കാർക്ക് ദേശീയദിന അവധി ആഘോഷിക്കാൻ പ്രമുഖ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഇളവ്
ദേശീയദിന അവധിയോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ വിമാനകമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു.അവധി ആഘോഷിക്കാൻ യാത്ര പോകുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഇന്ത്യയിലേക്കുള്ള ടിക്കറ്റിലും ഇളവുണ്ട്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. യുഎഇയിലെ പ്രമുഖ വിമാനകമ്പനികളായ എയർ അറേബ്യ, എമിറേറ്റ്‌സ്, എത്തിഹാദ
ദേശീയദിന അവധിയോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ വിമാനകമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു.അവധി ആഘോഷിക്കാൻ യാത്ര പോകുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഇന്ത്യയിലേക്കുള്ള ടിക്കറ്റിലും ഇളവുണ്ട്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.
യുഎഇയിലെ പ്രമുഖ വിമാനകമ്പനികളായ എയർ അറേബ്യ, എമിറേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ വിമാനകമ്പനികളാണ് രാജ്യത്തിന്റെ 44-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 22 വരെയുള്ള ടിക്കറ്റുകൾക്കാണ് എമിറേറ്റ്‌സ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം.
ലോകത്തെ 44 രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് എത്തിഹാദ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. എത്തിഹാദിൽ ജനുവരി 15 മുതൽ മെയ് 31 വരെയുള്ള യാത്രകൾക്കാണ് ഇളവ് ലഭിക്കുക. ഈ മാസം 28ന് മുമ്പ് ബുക്ക് ചെയ്യുകയും വേണം.
റാസൽഖൈമയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് എയർ അറേബ്യ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നത് 449 ദിർഹം മുതലുള്ള നിരക്കാണ് എയർ അറേബ്യയുടേത്. ഈ ടിക്കറ്റിൽ നവംബർ 24 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യാം. ലാർ, തെഹ്‌റാൻ, മശാദ്, ശിറാസ് ,അബദാൻ, ഇസ്ഫഹാൻ, കുവൈറ്റ്, ബഹ്‌റിൻ, ദോഹ എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യൽ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയദിനത്തിലെ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോവാനൊരുങ്ങുന്ന നിരവധി യുഎഇ താമസക്കാർക്ക് ഇളവ് വളരെയധികം ഗുണം ചെയ്യും. അവധിദിവസങ്ങളിൽ കൂടുതൽ യാത്രക്കാരുണ്ടാകുമെന്ന് കണക്കാക്കിയാണ് ഇത്തിഹാദും എമിറേറ്റ്‌സ് എയർലൈൻസും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഡിസംബർ 1 മുതലാണ് സർക്കാർ ജീവനക്കാരുടെ അവധി ആരംഭിക്കുന്നത്. ഡിസംബർ 6 ഞായറാഴ്ച ഓഫീസുകൾ വീണ്ടും തുറക്കുക. യുഎഇയിലെ സ്വകാര്യ കമ്പനികൾ ഡിസംബർ 2,3 തീയ്യതികൾ അവധി ദിനങ്ങളായിരിക്കും. ഇതോടെ വീക്കെന്റ് ഉൾപ്പെടെ നാലുദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുക. ദുബായിയിൽ സ്‌കൂളുകൾക്ക് അഞ്ച് ദിവസവും അവധി നൽകും.