മദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. 935 പേർക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാനും 304 പേർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുമാണ് മാപ്പ് പ്രഖ്യാപിച്ചത്.

തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനുള്ള അവസരം ലഭ്യമാക്കാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും വേണ്ടിയാണ് വിവിധ രാജ്യക്കാരായവർക്ക് മാപ്പ് നൽകിയത്