- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി; പൊതു മാപ്പ് പ്രഖ്യാപിച്ചത് ആറുവർഷത്തിന് ശേഷം; കാലയളവിൽ രേഖ ശരിയാക്കിയവരുടെ പിഴകൾ എഴുതി തള്ളി! യാത്രാ നിരോധനവുമില്ല; പൊതു മാപ്പ് പ്രയോജനപ്പെടുത്തിയവരിൽ ഇന്ത്യക്കാർ കുറവ്
ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതിന് യുഎഇ സർക്കാർ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി വരുന്ന ഡിസംബർ ഒന്ന് വരെയാണ് നീട്ടിയത്. ഇത് പല രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമാകും. ക്ടോബർ 31 ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. ഫലത്തിൽ താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി എന്നത് വലിയ ആശ്വാസമായ കാര്യമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.എ.ഇ താമസ കുടിയേറ്റ വകുപ്പ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാവധി നീട്ടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞദിവസം തന്നെ പ്രചരിച്ചിരുന്നു. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമവിധേയമാക്കാനും അതല്ലെങ്കിൽ പിഴയൊടുക്കാതെ രാജ്യം വിടാനുമാണ് പൊതുമാപ്പ് ഇക്കഴിഞ്ഞ ഓഗസ്ത് ഒന്ന് മുതൽ പ്രഖ്യാപിച്ചത്. ഇക്കുറി പൊതുമാപ്പ് പ്രയോ
ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതിന് യുഎഇ സർക്കാർ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി വരുന്ന ഡിസംബർ ഒന്ന് വരെയാണ് നീട്ടിയത്. ഇത് പല രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമാകും. ക്ടോബർ 31 ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. ഫലത്തിൽ താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി എന്നത് വലിയ ആശ്വാസമായ കാര്യമാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.എ.ഇ താമസ കുടിയേറ്റ വകുപ്പ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാവധി നീട്ടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞദിവസം തന്നെ പ്രചരിച്ചിരുന്നു. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമവിധേയമാക്കാനും അതല്ലെങ്കിൽ പിഴയൊടുക്കാതെ രാജ്യം വിടാനുമാണ് പൊതുമാപ്പ് ഇക്കഴിഞ്ഞ ഓഗസ്ത് ഒന്ന് മുതൽ പ്രഖ്യാപിച്ചത്.
ഇക്കുറി പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരിൽ പൊതുവെ ഇന്ത്യക്കാർ കുറവായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച വരെ ഇന്ത്യൻ എംബസി 656 ഔട്പാസ്സുകളും , 270 പാസ്സ്പോർട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും പ്രവാസി സംഘടനകളും നിരന്തരമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുറഞ്ഞു വന്നിട്ടുണ്ട്.
കാലാവധി കഴിഞ്ഞാൽ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘകർക്ക് പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആറുവർഷത്തിനുശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് നിലവിൽവന്നത്. അവസാനമായി 2012-ൽ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു കാലാവധി.
പൊതുമാപ്പ് കാലയളവിൽ രേഖകൾ ശരിയാക്കിയവരുടെ പിഴ എഴുതി തള്ളുകയാണ് ചെയ്തത്. യാത്രാനിരോധനമില്ല എന്നുള്ളതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയാണ് . ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തിൽ യു.എ.ഇ എഴുതിത്ത്ത്തള്ളിയത്. യു.എ.ഇ. അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 'രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് ഈ സൗകര്യം ഒരുക്കിയത്. സായിദ് വർഷത്തിൽ യു .എ.ഇ. അനുവദിച്ച പൊതുമാപ്പ് രാജ്യത്ത് സാമൂഹിക സുരക്ഷിതത്വം വർധിപ്പിക്കാൻ ഏറെ സഹായമാകുമെന്നാണ് കരുതുന്നത്.