ദുബായ്: റമദാൻ നോമ്പുകാലത്ത് രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരും പൊതുമേഖലാ ഉദ്യോഗസ്ഥരും അഞ്ചു മണിക്കൂർ ജോലി ചെയ്താൽ മതിയാവും. റമദാൻ മാസക്കാലത്തെ ജോലി സമയം രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയായിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അടുത്ത മാസം ആദ്യമാണ് റമദാൻ നോമ്പ് ആരംഭിക്കുന്നത്.


2012 മുതലാണ് ഇത്തരമൊരു നിയമം രാജ്യത്ത് നിലവിൽ വന്നത്.
മാനവ വിഭവ ശേഷി അധികൃതർ രാജ്യത്തെ ജനങ്ങൾക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖാലിഫ ബിൻ സയീദ് അൽ നഹ്യാനും, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അബുദാബി രാജകുമാരനും സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും റമദാൻ ആശംസകൾ നേർന്നു.