- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയും പ്രതിഭകളേയും രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ തരം വിസാ സംവിധാനവുമായി യുഎഇ; ആരോഗ്യ, വിദ്യാഭ്യാസ രംഗത്തുമുള്ള വിദഗ്ദ്ധർക്ക് ആദ്യഘട്ടത്തിൽ വിസ
ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയും പ്രതിഭകളേയും രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ തരം വിസാ സംവിധാനവുമായി യുഎഇ രംഗത്ത്.ഞായറാഴ്ച ചേർന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് പുതിയ തരം വിസ സമ്പ്രദായത്തിന് അനുമതി നൽകിയത്. ഉയർന്ന യോഗ്യതയുള്ളവരേയും പ്രതിഭകളേയും യു.എ.ഇയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ വിസ സമ്പ്രദായം വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ടൂറിസം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിലായിരിക്കും വിസകൾ അനുവദിക്കുക. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ, സയന്റിഫിക് റിസർച്ച്, ടെക്‌നോളജി എന്നീ മേഖലകളിലെ വിദഗ്ധരേയും വ്യവസായികളേയും ആകർഷിക്കുന്ന തരത്തിലുള്ളവയായിരിക്കും. വിസ അനുവദിക്കാ നായുള്ള മേഖലകൾ ഏതൊക്കെയെന്ന് മനസിലാക്കി റിപ്പോർട്ട് നൽകാനായി ഒരു പ്രത്യേക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അസാധാരണ കഴിവുകളുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും സംബന്ധിച്ചും റിപ്പോർട്ട് നൽകും. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും റിപ്പോർട്ടുകൾ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. പുതി
ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയും പ്രതിഭകളേയും രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ തരം വിസാ സംവിധാനവുമായി യുഎഇ രംഗത്ത്.ഞായറാഴ്ച ചേർന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് പുതിയ തരം വിസ സമ്പ്രദായത്തിന് അനുമതി നൽകിയത്. ഉയർന്ന യോഗ്യതയുള്ളവരേയും പ്രതിഭകളേയും യു.എ.ഇയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
പുതിയ വിസ സമ്പ്രദായം വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ടൂറിസം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിലായിരിക്കും വിസകൾ അനുവദിക്കുക. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ, സയന്റിഫിക് റിസർച്ച്, ടെക്‌നോളജി എന്നീ മേഖലകളിലെ വിദഗ്ധരേയും വ്യവസായികളേയും ആകർഷിക്കുന്ന തരത്തിലുള്ളവയായിരിക്കും. വിസ അനുവദിക്കാ നായുള്ള മേഖലകൾ ഏതൊക്കെയെന്ന് മനസിലാക്കി റിപ്പോർട്ട് നൽകാനായി ഒരു പ്രത്യേക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അസാധാരണ കഴിവുകളുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും സംബന്ധിച്ചും റിപ്പോർട്ട് നൽകും. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും റിപ്പോർട്ടുകൾ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
പുതിയ വിസ സമ്പ്രദായം ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ യു.എ.ഇയിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.