- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ശരാശരി ഒരു ദിവസം അരങ്ങേറുന്നത് 23,500 ട്രാഫിക് നിയമലംഘനങ്ങൾ; അപകടങ്ങൾക്കു പ്രധാന കാരണം ഫോണിന്റേയും ഇലക്ട്രോണിക് ഉപകരങ്ങളുടേയും ഉപയോഗം
ദുബായ്: ശരാശരി ഒരു ദിവസം എമിറേറ്റിൽ അരങ്ങേറുന്നത് 23,500 ട്രാഫിക് നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എമിറേറ്റിലെ ഡ്രൈവർമാർ വരുത്തിയിട്ടുള്ളത് 8.6 മില്യൺ ട്രാഫിക് നിയമലംഘനങ്ങളാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഗതാഗത നിയമലംഘനങ്ങൾ വർധിക്കും തോറും അപകടങ്ങളുടെ തോതും വർധിച്ചു വരികയാണെന്നും അൽ ഇത്തിഹാദ് നടത്തിയ പഠനത്തിൽ
ദുബായ്: ശരാശരി ഒരു ദിവസം എമിറേറ്റിൽ അരങ്ങേറുന്നത് 23,500 ട്രാഫിക് നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എമിറേറ്റിലെ ഡ്രൈവർമാർ വരുത്തിയിട്ടുള്ളത് 8.6 മില്യൺ ട്രാഫിക് നിയമലംഘനങ്ങളാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ഗതാഗത നിയമലംഘനങ്ങൾ വർധിക്കും തോറും അപകടങ്ങളുടെ തോതും വർധിച്ചു വരികയാണെന്നും അൽ ഇത്തിഹാദ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. അമിത വേഗം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, ലെയ്‌നുകൾ പെട്ടെന്നു മാറുക, സേഫ്റ്റി ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുക തുടങ്ങിയവാണ് അപകടങ്ങൾക്ക് വഴി വയ്ക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന അപകടങ്ങളിൽ 95 ശതമാനവും human errsor കൊണ്ടാണെന്നാണ് അൽ ഇത്തിഹാദ് പറയുന്നത്. അതിൽ ഏറ്റവും കൂടുതൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിന്റേയും ഇലക്ട്രോണിക് ഉപകരണങ്ങളുടേയും ഉപയോഗമാണ്. 24 ശതമാനം അപകടം നടക്കുന്നത് ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതു കൊണ്ടും 22 ശതമാനം അപകടങ്ങൾ പെട്ടെന്ന് ട്രാഫിക് ലെയ്ൻ മാറുന്നതു കൊണ്ടും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാത്തതുകൊണ്ട് പത്തു ശതമാനം അപകടങ്ങളും നടക്കുന്നുവെന്നാണ് കണ്ടെത്തൽ.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു മൂലം ഡ്രൈവറുടെ ശ്രദ്ധ ഏതാനും സെക്കൻഡു നേരത്തേക്ക് മാറുകയും അത് അപകടങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുകയാണ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വരുന്നതെന്നും ഒരു പക്ഷേ, മൊബൈൽ ഫോൺ ഉപയോഗിച്ചില്ലായിരുന്നുവെങ്കിൽ അപകടം നടക്കില്ല എന്നുപോലും ഉറപ്പു പറയാൻ സാധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും പഠന നടത്തിയ അൽ ഇത്തിഹാദ് ചൂണ്ടിക്കാട്ടി.