- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം സാക്ഷ്യം വഹിച്ചത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും; ദുരിത ദിനങ്ങൾക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക്
അബൂദബി: രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കുമാണ് രാജ്യം കഴിഞ്ഞ രണ്ട് ദിവസം സാക്ഷ്യം വഹിച്ചത്. മണിക്കൂറുകൾ നീണ്ടു നിന്ന ശക്തമായ മഴയോടൊപ്പം കാറ്റ് കൂടി വീശിയടിച്ചതോടെ കനത്ത ഒട്ടേറെ നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ നാശം വിതച്ചത് അബുദാബിയിലായിരുന്നു. ശക്തമായ കാറ്റിൽ കൂറ്റൻ കെട്ടിടങ്ങളിലെ ജനൽ ചില്ലുകൾ തകർന്നു.പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ സർവ്വീസുകൾ നിർത്തിവച്ചു.കനത്തമഴയിൽ ദൂരക്കാഴ്ച കുറച്ചതിനാൽ നിരവധി വാഹനാപകടങ്ങളാണ് യു എ ഇയിലെ റോഡുകളിൽ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്‌കൂളുകൾക്കുംഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അബൂദബിയിൽ ബുധനാഴ്ചയും സ്‌കൂളുകൾക്ക് അവധിയായിരുന്നു. വ്യാഴാഴ്ച സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ബോർഡുകളുടെ പൊതു പരീക്ഷകൾ നടക്കും. കേരള സിലബസ് എസ്.എസ്.എൽ.സി,
അബൂദബി: രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കുമാണ് രാജ്യം കഴിഞ്ഞ രണ്ട് ദിവസം സാക്ഷ്യം വഹിച്ചത്. മണിക്കൂറുകൾ നീണ്ടു നിന്ന ശക്തമായ മഴയോടൊപ്പം കാറ്റ് കൂടി വീശിയടിച്ചതോടെ കനത്ത ഒട്ടേറെ നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ നാശം വിതച്ചത് അബുദാബിയിലായിരുന്നു. ശക്തമായ കാറ്റിൽ കൂറ്റൻ കെട്ടിടങ്ങളിലെ ജനൽ ചില്ലുകൾ തകർന്നു.പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ സർവ്വീസുകൾ നിർത്തിവച്ചു.കനത്തമഴയിൽ ദൂരക്കാഴ്ച കുറച്ചതിനാൽ നിരവധി വാഹനാപകടങ്ങളാണ് യു എ ഇയിലെ റോഡുകളിൽ റിപ്പോർട്ട് ചെയ്തത്.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്‌കൂളുകൾക്കുംഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അബൂദബിയിൽ ബുധനാഴ്ചയും സ്‌കൂളുകൾക്ക് അവധിയായിരുന്നു. വ്യാഴാഴ്ച സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ബോർഡുകളുടെ പൊതു പരീ
ക്ഷകൾ നടക്കും. കേരള സിലബസ് എസ്.എസ്.എൽ.സി, പ്‌ളസ് ടു എന്നിവയും സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുമാണ് നടക്കുക.
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ റോഡിലിറക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിരുന്നു.