- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലെ ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 9 കോടി നേടിയത് ദേവാനന്ദൻ പുതുമനം പറമ്പത്ത്; 15 ജാക്ക്‌പോട്ട് വിജയികളിൽ 12 പേരും ഇന്ത്യക്കാർ
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളി കോടിപതിയായി. ദേവാനന്ദൻ പുതുമനം പറമ്പത്ത് ആണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിച്ചത്. 5 മില്യൺ ദിർഹം (ഏകദേശം 8.76 കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക. ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. മാസത്തിലൊരിക്കൽ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 ജാക്ക്‌പോട്ട് വിജയികളിൽ 12 പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 186 ാം സീരിസിലെ 085303 എന്ന നമ്പർ ടിക്കറ്റാണ് ദേവാനന്ദനെ വിജയിയാക്കിയത്. 1992 ലാണ് അബുദാബി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുപ്പ് ആരംഭിക്കുന്നത്. തുടർച്ചയായി ഇന്ത്യക്കാർക്കും മലയാളികൾക്കും നറുക്കുവീഴുന്ന പശ്ചാത്തലത്തിൽ പലരും ബിഗ് ടിക്കറ്റെടുക്കുന്നത് പതിവാണ്. അഞ്ഞൂറ്് ദിർഹത്തിന്റെ ടിക്കറ്റ് ഒറ്റയ്ക്കെടുത്ത് ബാധ്യതയാക്കാതെ നാലോ അഞ്ചോ ആളുകൾ ചേർന്നും ടിക്
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളി കോടിപതിയായി. ദേവാനന്ദൻ പുതുമനം പറമ്പത്ത് ആണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിച്ചത്. 5 മില്യൺ ദിർഹം (ഏകദേശം 8.76 കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക. ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്.
മാസത്തിലൊരിക്കൽ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 ജാക്ക്‌പോട്ട് വിജയികളിൽ 12 പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 186 ാം സീരിസിലെ 085303 എന്ന നമ്പർ ടിക്കറ്റാണ് ദേവാനന്ദനെ വിജയിയാക്കിയത്. 1992 ലാണ് അബുദാബി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുപ്പ് ആരംഭിക്കുന്നത്.
തുടർച്ചയായി ഇന്ത്യക്കാർക്കും മലയാളികൾക്കും നറുക്കുവീഴുന്ന പശ്ചാത്തലത്തിൽ പലരും ബിഗ് ടിക്കറ്റെടുക്കുന്നത് പതിവാണ്. അഞ്ഞൂറ്് ദിർഹത്തിന്റെ ടിക്കറ്റ് ഒറ്റയ്ക്കെടുത്ത് ബാധ്യതയാക്കാതെ നാലോ അഞ്ചോ ആളുകൾ ചേർന്നും ടിക്കറ്റെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റെടുത്താൽ ഒന്ന് കൂടി സൗജന്യമായി ലഭിക്കുമെന്നതിനാൽ രണ്ടെണ്ണം എടുക്കുന്നവരും കുറവല്ല. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ വിജയികളുടെ പട്ടിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.
തുച്ഛ വരുമാനമുള്ളവർ പോലും ബിഗ് ടിക്കറ്റെന്ന സ്വപ്നം കണ്ട് ടിക്കറ്റെടുക്കുന്നു. സീസണനുസരിച്ച് അഞ്ചും ഏഴും പത്തും ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. മാർച്ച് മാസമെടുത്ത ആദ്യ പത്ത് നറുക്കുകളിൽ എട്ടെണ്ണവും ഇന്ത്യക്കാർക്കാണ് വന്നതെന്നത് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലോ അബുദാബി നഗരത്തിലുള്ള ടെർമിനലിലോ ഓൺലൈനായോ പാസ്പോർട്ടുള്ള ആർക്കും ടിക്കറ്റ് സ്വന്തമാക്കാം.