- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ. യിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം; യൂണിഫോമായി അംഗീകരിച്ചത് ടി ഷർട്ടും പാന്റ്‌സും; തീരുമാനം രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത്
ദുബായ്: ലിംഗ സമത്വ ചിന്താഗതിക്കനുസരിച്ച് യു.എ.ഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്‌കരിക്കുന്നതെന്ന് എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്മെന്റ് (ഇ.എസ്.ഇ.) അറിയിച്ചു. പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥികൾക്ക് ടീ ഷർട്ടും പാന്റ്‌സുമായിരിക്കും യൂണിഫോം ആയി നൽകുക.
ടീ. ഷർട്ടിൽ സ്‌കൂൾ ലോഗോ പതിപ്പിക്കും. ആൺകുട്ടികൾക്ക് യൂണിഫോമിൽ ഉൾപ്പെടുത്തിയിരുന്ന ടൈയും ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇ. പൊതുവിദ്യാലയങ്ങളിൽ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾക്കായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പെൺകുട്ടികളുടെ പുതിയ സ്‌കൂൾ യൂണിഫോമിൽ രക്ഷിതാക്കൾ പരിഷ്‌കാരം നിർദേശിച്ചിരുന്നു. പെൺകുട്ടികൾക്ക് ടീ ഷർട്ടും സ്‌കേർട്ടുമായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഭാവിയിൽ സ്‌കൂൾ യൂണിഫോം രൂപകൽപ്പന ചെയ്യുന്നതിനായി രക്ഷിതാക്കളേയും വിദ്യാഭ്യാസ മേഖല പ്രതിനിധികളേയും എമിറാത്തി ഡിസൈനർമാരേയും ഉൾപ്പെടുത്തിക്കൊണ്ട് സമിതി രൂപവത്കരിക്കുമെന്നും ഇ.എസ്.ഇ. അറിയിച്ചു. ഈ മാസം 15-ന് പുതിയ സ്‌കൂൾ യൂണിഫോമുകളുടെ വിതരണം ആരംഭിക്കും.
പെൺകുട്ടികളുടെ ടി ഷർട്ടിനു 29 ദിർഹവും പാന്റ്‌സിന് 32 ദിർഹവുമാണ് വില. ടി ഷർട്ടും പാന്റ്‌സും ഉൾപ്പെടുന്ന സ്പോർട്സ് യൂണിഫോമിന് 72 ദിർഹമാണ് രക്ഷിതാക്കൾ നൽകേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ