- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ വാഹനങ്ങൾ ഇനി ഏത് വർഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയാലും വാറന്റി ഉറപ്പ്; ഡീലറുടെ വർക്ക്‌ഷോപ്പിൽ തന്നെ അറ്റകുറ്റപണി നടത്തണമെന്ന നിബന്ധന റദ്ദാക്കി: വാഹനഉടമകൾക്ക് ആശ്വാസം
യുഎഇയിലെ വാഹനഉടമകൾക്ക് ആശ്വാസകരമായ നടപടിയുമായി സാമ്പത്തിക മന്ത്രാലയം. രാജ്യത്ത് വാഹനങ്ങൾ ഇനി ഏത് വർഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയാലും വാറന്റി ഉറപ്പ്. വാഹനങ്ങൾക്ക് വാറന്റി ലഭിക്കാൻ ഡീലറുടെ വർക്ക്‌ഷോപ്പിൽ തന്നെ അറ്റകുറ്റപണി നടത്തണമെന്ന നിബന്ധനയാണ് യുഎഇ സാമ്പത്തിക മന്ത്രാലയം റദ്ദാക്കിയത്. ലക്ഷകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
യുഎഇയിലെ വാഹനഉടമകൾക്ക് ആശ്വാസകരമായ നടപടിയുമായി സാമ്പത്തിക മന്ത്രാലയം. രാജ്യത്ത് വാഹനങ്ങൾ ഇനി ഏത് വർഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയാലും വാറന്റി ഉറപ്പ്. വാഹനങ്ങൾക്ക് വാറന്റി ലഭിക്കാൻ ഡീലറുടെ വർക്ക്‌ഷോപ്പിൽ തന്നെ അറ്റകുറ്റപണി നടത്തണമെന്ന നിബന്ധനയാണ് യുഎഇ സാമ്പത്തിക മന്ത്രാലയം റദ്ദാക്കിയത്. ലക്ഷകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വർക്ക്‌ഷോപ്പുകളെ ഗുണനിലവാരത്തിന് അനുസരിച്ച് നക്ഷത്രപദവി നൽകി തരംതിരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
യുഎഇയിൽ നിലവിൽ പുതിയ വാഹനം വാങ്ങുമ്പോൾ ഉടമയും ഡീലറും തമ്മിൽ കരാറിൽ ഒപ്പുവെക്കുന്നുണ്ട്. ഡീലറുടെ വർക്ഷോപ്പിൽ തന്നെ അറ്റകുറ്റപണി ചെയ്താൽ മാത്രമേ വാറന്റി ലഭിക്കൂവെന്നാണ് ഈ കരാർ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈ കരാർ അപ്രസക്തമാകും.
തീരുമാനം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വർക്ഷോപ്പുകളെ ഗുണനിലവാര മനുസരിച്ച് തരംതിരിക്കും. ആഭ്യന്തര മന്ത്രാലയം, അളവുതൂക്ക വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും തരംതിരിക്കൽ. ഗുണ നിലവാരമനുസരിച്ച് ഇവക്ക് ഒന്നു മുതൽ നാലു വരെ നക്ഷത്ര പദവി നൽകും.വാഹനഅറ്റകുറ്റപണികളുടെ ചെലവ് കുറയാനും പുതിയ തീരുമാനം സഹായകമാകും.