- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് ഉയർത്തി; നിരക്ക് ഒരു ശതമാനത്തിൽ നിന്ന് 1.25 ശതമാനം ആയി; ബാങ്ക് വായ്പയിലും നിരക്ക് വർധന പ്രകടമാകും
ദുബായ്: യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് ഉയർത്തി. നിലവിൽ ഒരു ശതമാനമായിരുന്ന നിരക്ക് 1.25 ശതമാനം ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചത് യുഎഇ ബാങ്കുകൾ നൽകുന്ന വായ്പാ നിരക്കിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്. യുഎസ് ഫെഡറൽ പലിശ നിരക്ക് വർധ
ദുബായ്: യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് ഉയർത്തി. നിലവിൽ ഒരു ശതമാനമായിരുന്ന നിരക്ക് 1.25 ശതമാനം ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചത് യുഎഇ ബാങ്കുകൾ നൽകുന്ന വായ്പാ നിരക്കിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്.
യുഎസ് ഫെഡറൽ പലിശ നിരക്ക് വർധിപ്പിച്ചുവെന്ന വാർത്ത വന്നതിന് തൊട്ടടുത്ത ദിവസം തന്നെയാണ് യുഎഇ സെൻട്രൽ ബാങ്കും നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. യുഎഇ സെൻട്രൽ ബാങ്കിനു പിന്നാലെ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങളിലും പലിശ നിരക്ക് വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഇവിടങ്ങളിലും 0.25 ശതമാനമാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്.
2007- ലാണ് ഇതിനുമുമ്പ് യുഎഇയിൽ കേന്ദ്രബാങ്ക് സർട്ടിഫിക്കറ്റ്‌സ് ഓഫ് ഡിപ്പോസിറ്റ് പലിശനിരക്ക് 4.7 ശതമാനം വരെ കൂട്ടിയിരുന്നു. 2009 ജനുവരിയിൽ ഇത് ഒരു ശതമാനത്തിലേക്ക് കുറച്ചു. ഇതാണ് ഇപ്പോൾ ഉയർത്തിയത്. ബാങ്ക് വായ്പയെടുത്ത യുഎഇ നിവാസികൾക്ക് തിരിച്ചടിയാണ് പുതിയ പലിശ നിരക്ക് ചൂണ്ടിക്കാട്ടുന്നത്. പലിശ നിരക്കിൽ നേരിയ കുറവ് ഉപഭോക്താക്കളെയും ബാധിക്കും.പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതാക്കുകയാണ് യുഎസ് ഫെഡറൽ റിസർവ് യഥാർത്ഥത്തിൽ നടത്തിയതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റിന്റെ പലിശ നിരക്കാണ് കൂട്ടിയത്.