- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി കോടതി റദ്ദാക്കി; തിരൂർ സ്വദേശിക്ക് 10 വർഷം തടവ്
അബുദാബി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി സുപ്രീം കോടതി റദ്ദാക്കി. മലപ്പുറം തിരൂർ കളരിക്കൽ ഗംഗാധരന്റെ (58) വധശിക്ഷയാണ് റദ്ദാക്കിയത്. 10 വർഷത്തെ തടവുശിക്ഷയാക്കി കുറച്ചാണ് വിധി വന്നത്. പത്തു വർഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനാണ് ഉത്തരവ്. വീണ്ടും നടത്തിയ ഫോറൻസിക് പരിശോധനയിൽ ശാരീരിക പീഡനം നടന്നിട
അബുദാബി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി സുപ്രീം കോടതി റദ്ദാക്കി. മലപ്പുറം തിരൂർ കളരിക്കൽ ഗംഗാധരന്റെ (58) വധശിക്ഷയാണ് റദ്ദാക്കിയത്. 10 വർഷത്തെ തടവുശിക്ഷയാക്കി കുറച്ചാണ് വിധി വന്നത്.
പത്തു വർഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനാണ് ഉത്തരവ്. വീണ്ടും നടത്തിയ ഫോറൻസിക് പരിശോധനയിൽ ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് ഗംഗാധരന് അനുകൂലമായത്.
ഏഴു വയസുകാരിയെ സ്‌കൂൾ ജീവനക്കാരനായ ഗംഗാധരൻ സ്‌കൂൾ അടുക്കളയിൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2013 ഏപ്രിൽ 14നു രണ്ടാംക്ലാസ് വിദ്യാർത്ഥിനി പഠിച്ചിരുന്ന സ്‌കൂളിലായിരുന്നു സംഭവം.
പ്രതി പ്രോസിക്യൂഷന് മുമ്പാകെ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സുപ്രീംകോടതി വിധി അപ്പീൽ കോടതിയും പിന്നീട് ശരിവച്ചു. ഭാഷ അറിയാത്തതിനാൽ പൊലീസും പ്രോസിക്യൂഷനും നൽകിയ പേപ്പറിൽ ഒപ്പിട്ട് നൽകുകയായിരുന്നുവെന്നാണ് ഗംഗാധരൻ മൊഴി നൽകിയത്. സമ്മർദത്താലാണു കുറ്റസമ്മതം നടത്തിയതെന്നും മൊഴി നൽകി.
ഇതേ സ്‌കൂളിൽ 32 വർഷമായി ജോലി ചെയ്ത വ്യക്തിയാണ് ഗംഗാധരൻ. ഇതുവരെ യുഎഇയിലെ നാട്ടിലെ ഒരു കേസിൽ പോലും ഉൾപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങളൊക്കെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നുവെന്നാണു സൂചന. അഭിഭാഷകൻ ജാസിം അൽ സുവൈദിയാണ് ഗംഗാധരനുവേണ്ടി കോടതിയിൽ ഹാജരായത്.
ഇന്ത്യൻ അധികൃതർ ഇടപെട്ട് തടവുശിക്ഷ കൂടി ഇളവു ചെയ്തു തരുമെന്ന പ്രതീക്ഷയിലാണ് ഗംഗാധരന്റെ കുടുംബം. വധശിക്ഷയിൽ നിന്ന് ഒഴിവായ വിധി ഏറെ ആശ്വാസത്തോടെയാണ് ഗംഗാധരന്റെ കുടുംബം സ്വീകരിച്ചത്.