- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻഭാര്യക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു യുഎഇ കോടതി
റാസൽഖൈമ: മുൻഭാര്യക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മുൻഭാര്യ കോടതിയെ സമീപിച്ചതോടെ 40,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി ഉത്തരവിട്ടു. തനിക്കുണ്ടായ മാനസിക, വൈകാരിക ബുദ്ധിമുട്ടുകൾക്ക് പകരമായി നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി യുവതി റാസൽഖൈമയിലെ കോടതിയെ സമീപിച്ചത്.
കേസ് ആദ്യം പരിഗണിച്ച കോടതി 70,000 ദിർഹത്തിന്റെ നഷ്ടപരിഹാരമാണ് വിധിച്ചത്. ഇതിനെതിരെ യുവാവ് അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 40,000 ദിർഹമാക്കി കുറച്ചുകൊടുത്തു. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന സന്ദേശങ്ങളാണ് തനിക്ക് മുൻഭർത്താവ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
താൻ മറ്റൊരാളെ വിവാഹം കഴിച്ച്, ഭർത്താവിനോടും കുട്ടികളോടുമൊപ്പം ജീവിക്കുന്ന സാഹചര്യത്തിൽ, മുൻഭർത്താവിന്റെ ഇത്തരം സന്ദേശങ്ങൾ പ്രയാസം സൃഷ്ടിക്കുന്നതായും യുവതി ആരോപിച്ചിരുന്നു.