- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു മേഖലകളിലെ ജീവനക്കാർക്ക് രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന; തൊഴിൽമേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി യു.എ.ഇ
തൊഴിൽമേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി യു.എ.ഇ.മാത്രമല്ല രാജ്യത്ത് അഞ്ചു മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്കുമാണ് നിയമം ബാധകമാകുക. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും.
വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കുക. യു.എ.ഇ ഫെഡറൽ സർക്കാർ ജിവനക്കാർക്കും മന്ത്രാലയ ജീവനക്കാർക്കും ആഴ്ചയിലൊരിക്കൽ പരിശോധന നേരത്തെ നിർബന്ധമാക്കിയിരുന്നു.അബൂദബിയിൽ എല്ലാ പ്രധാന സ്വകാര്യ സെക്ടറുകളിലെയും തൊഴിലാളികൾ രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം. പരിശോധന സൗജന്യമായിരിക്കും.
അതേസമയം, സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് എല്ലാ ആഴ്ചയും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. അജ്മാനിൽ റസ്റ്റാറന്റ്, കഫേ, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിലുള്ളവർ എല്ലാ ആഴ്ചയിലും പരിശോധന നടത്തണം. കോവിഡ് വ്യാപന തോത് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിവിധ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.