- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ മനോഹരങ്ങളായ കെട്ടിടങ്ങൾ തീർത്ത യുഎഇ ഇനി ചൊവ്വയിൽ കെട്ടിടം പണിത് ഉയർത്തും; നൂറ് വർഷത്തിനുള്ളിൽ ചൊവ്വയിൽ 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തിൽ പുതിയ ഗവേഷണകേന്ദ്രം നിർമ്മിക്കും: സ്വപ്ന പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കി സർക്കാർ
അബുദാബി: ഭൂമിയിൽ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങൾ പണി തീർത്ത യുഎഇ ഇനി ചൊവ്വയിലേക്ക്. നൂറ് വർഷത്തിനുള്ളിൽ ചൊവ്വയിൽ പടുകൂറ്റൻ ബഹിരാകാശ നിലയം പണി തീർക്കാനാണ് യുഎഇ സർക്കാർ ലക്ഷ്യമിടുന്നത്. കാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം പാസാക്കി. 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തിൽ പുതിയ ഗവേഷണകേന്ദ്രം നിർമ്മിക്കാൻ യോഗത്തിൽ തീരുമാനമായി. 'മാർസ് സയന്റിഫിക് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ 'അസാധാരണമായ ദേശീയ പദ്ധതി' എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യോഗത്തിൽ വിശേഷിപ്പിച്ചത്. 500 ദശലക്ഷം ദിർഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവൻ സംവിധാനങ്ങളുമടങ്ങുന്ന പദ്ധതിയുടെ ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുെവച്ചു. വൃത്താകൃതിയിലുള്ള കെട്ടിടങ്ങളുടെ ചിത്രമാ
അബുദാബി: ഭൂമിയിൽ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങൾ പണി തീർത്ത യുഎഇ ഇനി ചൊവ്വയിലേക്ക്. നൂറ് വർഷത്തിനുള്ളിൽ ചൊവ്വയിൽ പടുകൂറ്റൻ ബഹിരാകാശ നിലയം പണി തീർക്കാനാണ് യുഎഇ സർക്കാർ ലക്ഷ്യമിടുന്നത്. കാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം പാസാക്കി. 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തിൽ പുതിയ ഗവേഷണകേന്ദ്രം നിർമ്മിക്കാൻ യോഗത്തിൽ തീരുമാനമായി.
'മാർസ് സയന്റിഫിക് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ 'അസാധാരണമായ ദേശീയ പദ്ധതി' എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യോഗത്തിൽ വിശേഷിപ്പിച്ചത്.
500 ദശലക്ഷം ദിർഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.
ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവൻ സംവിധാനങ്ങളുമടങ്ങുന്ന പദ്ധതിയുടെ ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുെവച്ചു. വൃത്താകൃതിയിലുള്ള കെട്ടിടങ്ങളുടെ ചിത്രമാണ് പങ്കുവെച്ചത്. 2117-ഓടെ ചൊവ്വയിൽ നഗരമുണ്ടാക്കുകയാണ് യു.എ.ഇ ബഹിരാകാശ രംഗം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു.