- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ 16 വയസുകാർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ല; പുറത്ത് വന്ന വാർത്ത നിഷേധിച്ച് ആർടിഎ; പുതുതായി ലൈസൻസ് നേടുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും
ദുബായ്: 16 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുമെന്ന വാർത്ത റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ.) നിഷേധിച്ചു.ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനോട് ആർ.ടി.എ. യോജിക്കുന്നില്ലെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു. പ്രായപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷാനിയമങ്ങൾക്ക് വിരുദ്ധമാണ്. പുതുതായി ലൈസൻസ് നേടുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ വെയ്ക്കണമെന്നാണ് ആർ.ടി.എ. താത്പര്യപ്പെടുന്നത്. പ്രായപരിധി സംബന്ധിച്ച തീരുമാനം ഫെഡറൽ ട്രാഫിക് നിയമത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഫെഡറൽ ഗതാഗത നിയമം അനുസരിച്ചാണ് അപേക്ഷകർക്കു ലൈസൻസ് നൽകുന്നത്. നിയമത്തിൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള പ്രായപരിധി നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കാണു സാധാരണ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്.
ദുബായ്: 16 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുമെന്ന വാർത്ത റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ.) നിഷേധിച്ചു.ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനോട് ആർ.ടി.എ. യോജിക്കുന്നില്ലെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.
പ്രായപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷാനിയമങ്ങൾക്ക് വിരുദ്ധമാണ്. പുതുതായി ലൈസൻസ് നേടുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ വെയ്ക്കണമെന്നാണ് ആർ.ടി.എ. താത്പര്യപ്പെടുന്നത്. പ്രായപരിധി സംബന്ധിച്ച തീരുമാനം ഫെഡറൽ ട്രാഫിക് നിയമത്തിൽ
അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ഫെഡറൽ ഗതാഗത നിയമം അനുസരിച്ചാണ് അപേക്ഷകർക്കു ലൈസൻസ് നൽകുന്നത്. നിയമത്തിൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള പ്രായപരിധി നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കാണു സാധാരണ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്.