- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ലാതെ വാഹനം ഓടിച്ചത് മൂലമുണ്ടായ അപകടങ്ങളിൽ ഇതുവരെ മരിച്ചത് 11 പേർ; നിയമലംഘകർക്കെതിരെ നടപടി കർശനമാക്കാൻ പൊലീസ്; പിടിക്കപ്പെട്ടാൽ തടവും പിഴയും ഉറപ്പ്
അബുദാബി: രാജ്യത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ കൂടിയതോടെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്. യുഎഇയിൽ ഡ്രൈവിങ് ലൈസൻസില്ലാത്തവർ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളിൽ 11 പേര് ഈ വർഷം മരിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവർ മരിച്ചതെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പരിഷ്‌കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്.ഒരു മാസം മുതൽ മൂന്നുമാസം വരെ തടവോ 5,000 ദിർഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസൻസിൽ അടയാളപ്പെടുത്തിയതുമായ വാഹനങ്ങൾ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസൻസുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ അതാത് ഗതാഗത വകുപ്പുകൾ നൽകിയ പ്രത്യേക പെർമിറ്റുകൾ വാഹനമോടിക്കുന്നവർക്ക് ഉണ്ടായിരിക്കണം.ഇതിൽ വീഴ്ച വരുത്തിയാലും തടവും പിഴ
അബുദാബി: രാജ്യത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ കൂടിയതോടെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്. യുഎഇയിൽ ഡ്രൈവിങ് ലൈസൻസില്ലാത്തവർ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളിൽ 11 പേര് ഈ വർഷം മരിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവർ മരിച്ചതെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പരിഷ്‌കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്.
ഒരു മാസം മുതൽ മൂന്നുമാസം വരെ തടവോ 5,000 ദിർഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസൻസിൽ അടയാളപ്പെടുത്തിയതുമായ വാഹനങ്ങൾ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസൻസുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക.
നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ അതാത് ഗതാഗത വകുപ്പുകൾ നൽകിയ പ്രത്യേക പെർമിറ്റുകൾ വാഹനമോടിക്കുന്നവർക്ക് ഉണ്ടായിരിക്കണം.ഇതിൽ വീഴ്ച വരുത്തിയാലും തടവും പിഴയും അനുഭവിക്കേണ്ടിവരും.