യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള തിയറി ക്ലാസ്സുകൾ വർധിപ്പിക്കാൻ ആർടിഎയുടെ ആലോചന.തിയറി ക്ലാസ്സുകൾ നാൽപ്പതിലധികമാക്കാൻ ആർടിഎ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.ഡ്രൈവിങ് ലൈസൻസ് ടെസ്്റ്റിൽ നിരവധി പേർ പരാജയപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് തീയറി ക്ലാസുകളുടെ എണ്ണം വർധിപ്പിക്കാൻ ആർടിഎ പരിശോധിക്കുന്നത്.

പുതിയ ഡ്രൈവർമാർക്ക് പരിശീലന ക്ലാസുകൾ മതിയാകുന്നില്ലെന്ന റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ വിലയിരുത്തലാണിതിന് പിന്നിൽ.
കഴിഞ്ഞ വർഷം ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിൽ നിന്നാണ് പരിശീലന ക്ലാസുകൾ അപരിമിതമാണെന്ന് ആർടിഎ കണ്ടെത്തിയത്. ആകെ 366,025 പേരാണ് കഴിഞ്ഞ വർഷം ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. ഇതിൽ 121,151 പേരാണ് പാസായത്. 66
ശതമാനം പേരും തോറ്റു.

നിലവിൽ നാൽപ്പത് ക്ലാസുകളിലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് പങ്കെടുക്കേണ്ടത്. ഇത് അപര്യാപ്തമാണെന്നാണ് ആർടിഎയുടെ നിഗമനം.ക്ലാസുകളിലുള്ള കുറവാണ് കൂടുതൽ ആളുകൾ പരാജയപ്പെടാൻ കാരണമെന്ന് ആർടിഎ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ക്ലാസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത് എന്നാണ് ആർടിഎ അധികൃതർ വ്യക്താമാക്കുന്നത്.