- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദിനെ വരവേല്ക്കാൻ വിപുലമായ ആഘോഷപരിപാടികളുമായി നഗരങ്ങൾ; അവധിയാഘോഷം പൊടിപൊടിച്ച് പ്രവാസികൾ; വിപണികളിലും വൻ തിരക്ക്
ചെറിയ പെരുന്നാൾ ബുധനാഴ്ച ഉറപ്പിച്ചതോടെ നാടെങ്ങും ആഘോഷത്തിന്റെ കേളികെട്ടുയർന്നിരക്കുകയാണ്. ർക്കാർ സ്ഥാപനങ്ങളുടെ അവധി തുടങ്ങി തോടെ തന്നെ രാവും പകലും റോഡിലും കടകമ്പോളങ്ങളിലും തിക്കും തിരക്കുമാണിപ്പോൾ. ദുബൈ ,ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ റമദാൻ, ഈദ് വില്ലേജുകൾ പ്രവർത്തിക്കുന്നുണ്ട്. വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനായി കുടുംബ സമേതമാണ് ആളുകൾ മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തുന്നത് വിലക്കുറവും സമ്മാന പദ്ധതികളും ഉയർത്തിക്കാട്ടിയാണ് കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പെരുന്നാളിന് അണിയാനുള്ള മൈലാഞ്ചി, വസ്ത്രം മുതൽ ബിരിയാണി ചെമ്പിലേക്കുള്ള സാധനങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. പ്രവാസികൾ കുറേപേർ നാട്ടിലേക്ക് പോന്നെങ്കിലും കുടുംബവുമൊത്ത് താമസിക്കുന്നവർ അവധി ദിനങ്ങൾ വിനോദയാത്രയും ആഘോഷങ്ങളുമൊക്കെയായി കെങ്കേമമാക്കുകയാണ്. ഫുജൈറയിലെ രാത്രി സൂക്കിൽ കച്ചവട പൂരമാണ് നടക്കുന്നത്. തൊട്ടടുത്തുള്ള കടൽ തീരത്ത് കു
ചെറിയ പെരുന്നാൾ ബുധനാഴ്ച ഉറപ്പിച്ചതോടെ നാടെങ്ങും ആഘോഷത്തിന്റെ കേളികെട്ടുയർന്നിരക്കുകയാണ്. ർക്കാർ സ്ഥാപനങ്ങളുടെ അവധി തുടങ്ങി തോടെ തന്നെ രാവും പകലും റോഡിലും കടകമ്പോളങ്ങളിലും തിക്കും തിരക്കുമാണിപ്പോൾ.
ദുബൈ ,ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ റമദാൻ, ഈദ് വില്ലേജുകൾ പ്രവർത്തിക്കുന്നുണ്ട്. വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനായി കുടുംബ സമേതമാണ് ആളുകൾ മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തുന്നത്
വിലക്കുറവും സമ്മാന പദ്ധതികളും ഉയർത്തിക്കാട്ടിയാണ് കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പെരുന്നാളിന് അണിയാനുള്ള മൈലാഞ്ചി, വസ്ത്രം മുതൽ ബിരിയാണി ചെമ്പിലേക്കുള്ള സാധനങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്.
പ്രവാസികൾ കുറേപേർ നാട്ടിലേക്ക് പോന്നെങ്കിലും കുടുംബവുമൊത്ത് താമസിക്കുന്നവർ അവധി ദിനങ്ങൾ വിനോദയാത്രയും ആഘോഷങ്ങളുമൊക്കെയായി കെങ്കേമമാക്കുകയാണ്. ഫുജൈറയിലെ രാത്രി സൂക്കിൽ കച്ചവട പൂരമാണ് നടക്കുന്നത്. തൊട്ടടുത്തുള്ള കടൽ തീരത്ത് കുട്ടികൾക്കുള്ള നിരവധി വിനോദങ്ങളും നടക്കുന്നുണ്ട്.ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന റമദാൻ വില്ലേജിലും നൂറ് കണക്കിന് പേരാണ് ദിവസവും എത്തുന്നത്.