- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമിറേറ്റ്‌സ് ഐഡി വെബ്‌സൈറ്റിൽ മൂന്നാം ഭാഷയ്ക്കായി ഓൺലൈൻ വോട്ടെടുപ്പ് തുടങ്ങി; 95 ശതമാനം വോട്ടോടെ മുമ്പിലെത്തിയ മലയാളത്തെ വിജയിപ്പിക്കാൻ നിങ്ങൾക്കും വോട്ട് ചെയ്യാം; പ്രതിക്ഷയോടെ മലയാളി സമൂഹം
യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡി വെബ്‌സൈറ്റിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ മൂന്നാമതൊരു ഭാഷ കൂടി ഉൾപ്പെടുത്തു ന്നതിനായുള്ള ഓൺലൈൻ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിൽ മലയാളമാണ് ഏറെ മുന്നിൽ. യു.എ.ഇയിലെ എമിറേറ്റ്‌സ് ഐഡി അഥോറിറ്റിയാണ് തങ്ങളുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ അറബി ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മൂന്നാമതൊരു ഭാഷയിൽ ക
യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡി വെബ്‌സൈറ്റിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ മൂന്നാമതൊരു ഭാഷ കൂടി ഉൾപ്പെടുത്തു ന്നതിനായുള്ള ഓൺലൈൻ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിൽ മലയാളമാണ് ഏറെ മുന്നിൽ.
യു.എ.ഇയിലെ എമിറേറ്റ്‌സ് ഐഡി അഥോറിറ്റിയാണ് തങ്ങളുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ അറബി ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മൂന്നാമതൊരു ഭാഷയിൽ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഐഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ വോട്ടിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ മലയാളം ഇതിൽ ഉൾപ്പെടുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൊതുജനാഭിപ്രായത്തിൽ ഏത് ഭാഷയാണോ മുന്നിൽ നിൽക്കുന്നത് അതായിരിക്കും മൂന്നാമത്തെ ഭാഷയായി വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നത്. മലയാളം കൂടാതെ ചൈനീസ് ഭാഷയായ മാൻഡറിൻ, പാക്കിസ്ഥാന്റെ ഉറുദു, ഫിലിപ്പീൻ ഭാഷയായ തഗലോഗ് എന്നിവയുടെ പേരുകളാണ് മ!ത്സരരംഗത്തുള്ളത്.
ആദ്യദിവസം കൊണ്ട്? മാത്രം മലയാളം ഭാഷക്ക് വേണ്ടി 96.31 ശതമാനം പേരാണ് വോട്ട് ചെയ്തത്?. 1.87 ശതമാനം മാത്രം വോട്ടുമായി ഉറുദുവാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇത് ൂടാതെ എമിറേറ്റ്‌സ് ഐഡി സംബന്ധമായ മറ്റുകാര്യങ്ങളിലും പൊതുജനാഭിപ്രായം തേടുന്നുണ്ട്. പൊതുസ്വകാര്യ നടപടികളിൽ എമിറേറ്റ്‌സ് ഐഡിയുടെ ഉപയോഗത്തിൽ സംതൃപ്തരാണോയെന്ന ചോദ്യത്തിന് 60 ശതമാനത്തിലധികം പേരും വളരെ സംതൃപ്തരാണെന്ന് ഭിപ്രായപ്പെട്ടു.
ഐഡിയുടെ ഓൺലൈൻ സർവീസുകളെ കുറിച്ച് ബോധവാന്ണോയെന്നും കസ്റ്റമർ സർവീസിൽ റോബോട്ടിനെ ഏർപ്പെടുത്തുന്നതിനോട് യോജിപ്പുണ്ടോയെന്നും സർവേയിൽ ചോദിക്കുന്നുണ്ട്