- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ നോട്ടുകൾ സ്വീകരിക്കുമെന്ന വാട്‌സ് ആപ്പ് പ്രചരണം വ്യാജം; അസാധുവാക്കിയ 500, 1000 രൂപ കറൻസി നോട്ടുകൾ ഗൾഫിലെ ശാഖകൾ മാറ്റി കിട്ടുമെന്ന സന്ദേശം വ്യാജമെന്ന് വ്യക്തമാക്കി യുഎഇ എക്സ്ചേഞ്ച്
അബുദാബി: ഇന്ത്യയിൽ റദ്ദാക്കിയ 500, 1000 രൂപ കറൻസി നോട്ടുകൾ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ മാറ്റിക്കിട്ടുമെന്ന പ്രചരണം വ്യാജമാണെന്ന് യുഎഇ എക്സ്ചേഞ്ച് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വാട്ട്സാപ്പിലൂടെയാണ് അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെന്നും അവർ വിശദീകരിച്ചു. സമൂഹ മാദ്ധ്യമങ്ങളിലെ കുപ്രചാരണം വിശ്വസിച്ച് നിരവധി ആളുകൾ തങ്ങളുടെ ശാഖകൾ സന്ദർശിച്ചും ടെലിഫോൺ വഴിയും പ്രസ്തുത നോട്ടുകൾ മാറുന്നതു സംബന്ധിച്ചു വ്യാപകമായ അന്വേഷണം തുടരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതെന്ന് യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട് വ്യക്തമാക്കി. ഈ മാസം 12, 13 തീയതികളിൽ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ ഈ നോട്ടുകൾ മാറ്റാൻ കഴിയുമെന്നാണ് വാർത്ത പ്രചരിക്കുന്നത്. ലോകത്തെവിടെയും യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ പ്രസ്തുത കറൻസികൾ ഇപ്പോൾ വിനിമയം ചെയ്യുന്നില്ലെന്നും സർക്കാരിൽ നിന്ന് രേഖാമൂലം നിർദ്ദേശംലഭിക്കും വരെ ഈ നില തുടരുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന
അബുദാബി: ഇന്ത്യയിൽ റദ്ദാക്കിയ 500, 1000 രൂപ കറൻസി നോട്ടുകൾ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ മാറ്റിക്കിട്ടുമെന്ന പ്രചരണം വ്യാജമാണെന്ന് യുഎഇ എക്സ്ചേഞ്ച് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വാട്ട്സാപ്പിലൂടെയാണ് അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെന്നും അവർ വിശദീകരിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലെ കുപ്രചാരണം വിശ്വസിച്ച് നിരവധി ആളുകൾ തങ്ങളുടെ ശാഖകൾ സന്ദർശിച്ചും ടെലിഫോൺ വഴിയും പ്രസ്തുത നോട്ടുകൾ മാറുന്നതു സംബന്ധിച്ചു വ്യാപകമായ അന്വേഷണം തുടരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതെന്ന് യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട് വ്യക്തമാക്കി. ഈ മാസം 12, 13 തീയതികളിൽ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ ഈ നോട്ടുകൾ മാറ്റാൻ കഴിയുമെന്നാണ് വാർത്ത പ്രചരിക്കുന്നത്.
ലോകത്തെവിടെയും യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ പ്രസ്തുത കറൻസികൾ ഇപ്പോൾ വിനിമയം ചെയ്യുന്നില്ലെന്നും സർക്കാരിൽ നിന്ന് രേഖാമൂലം നിർദ്ദേശംലഭിക്കും വരെ ഈ നില തുടരുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് നേരിട്ടോ 600 555550 എന്ന കസ്റ്റമർ കെയർ നമ്പറിലോ corporate.communications@uaeexchange.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കും.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിൻവലിച്ചതോടെ പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരെ തെറ്റിധരിപ്പിക്കാനാണ് വാട്‌സ് ആപ്പിലൂടെ പ്രചരണം. നാട്ടിൽ നിന്ന് വിദേശത്തേക്ക് പോകുമ്പോൾ പഴയ നോട്ടുകൾ സൂക്ഷിച്ച നിരവധി പ്രവാസികളുണ്ട്. ഈ പണം കൈയിലുള്ളവരെ തെറ്റിധരിപ്പിക്കാനാണ് നീക്കം. പ്രവാസികളായ ഇന്ത്യക്കാർക്ക് ജൂൺ 30 വരെ റിസർവ്വ് ബാങ്കിൽ നിക്ഷേപിക്കാമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. നവംബർ എട്ടിനും ഡിസംബർ 30നുമിടയിൽ വിദേശത്തായിരുന്ന ഇന്ത്യക്കാർക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഇവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്കിന്റെ നിശ്ചിതശാഖകളിൽ നിക്ഷേപിക്കാൻ സാധിക്കും.