- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ.യിൽ താമസിക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കും ഇനി ഇൻഷുറൻസ് പരിരക്ഷ; പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഇൻഷ്വറൻസ് കമ്പനികൾ
യു.എ.ഇ.യിൽ താമസിക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കും ഇനി ഇൻഷുറൻസ് പരിരക്ഷ ഉറപ്പ്. ഒമാൻ ഇൻഷുറൻസ് കമ്പനിയും ഇന്ത്യയിലെ സ്റ്റാർ ഇൻഷുറൻസും ചേർന്ന് പ്രവാസികളുടെ മാതാപിതാക്കൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് പ്രവാസികളുടെ മാതാപിതാക്കൾക്കും സഹായം ലഭ്യമാകുക. യു.എ.ഇ.യിൽ താമസിക്കുന്ന പ്രവാസികളെയും ഇന്ത്യയിലുള്ള അവരുടെ മാതാപിതാക്കളെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രവാസിയുടെ സ്വന്തം മാതാപിതാക്കൾക്കും, ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കൾക്കും ഈ പരിരക്ഷ ലഭ്യമാകും. ഇവർക്ക് ഭീമമായ തുക നൽകാതെ തന്നെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഇതോടൊപ്പം ആപ്ലിക്കേഷൻ നല്കുന്നയാൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കിടത്തി ചികിത്സിക്കുന്നതിനുള്ള ചെലവ്, സ്ഥിരമായ ചെക്കപ്പുകൾ, ഹൊസ്പിറ്റൽ കാഷ് ബെനഫിറ്റ്, നിത്യ പരിചരണം, ദന്തനേത്ര രോഗങ്ങളുടെ ചികിത്സകൾ തുടങ്ങിയ സേവനങ്ങളായിരിക്കും ഈ പരിരക്ഷയിൽ ലഭ്യമാകുന്നത്. കൂടാതെ ഗൗരവമേറിയ രോഗങ്ങളുടെ ചികിത്സകൾക്കായി ഇവരെ ആശുപത്രിയിൽ പ്രവ
യു.എ.ഇ.യിൽ താമസിക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കും ഇനി ഇൻഷുറൻസ് പരിരക്ഷ ഉറപ്പ്. ഒമാൻ ഇൻഷുറൻസ് കമ്പനിയും ഇന്ത്യയിലെ സ്റ്റാർ ഇൻഷുറൻസും ചേർന്ന് പ്രവാസികളുടെ മാതാപിതാക്കൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് പ്രവാസികളുടെ മാതാപിതാക്കൾക്കും സഹായം ലഭ്യമാകുക.
യു.എ.ഇ.യിൽ താമസിക്കുന്ന പ്രവാസികളെയും ഇന്ത്യയിലുള്ള അവരുടെ മാതാപിതാക്കളെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രവാസിയുടെ സ്വന്തം മാതാപിതാക്കൾക്കും, ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കൾക്കും ഈ പരിരക്ഷ ലഭ്യമാകും. ഇവർക്ക് ഭീമമായ തുക നൽകാതെ തന്നെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഇതോടൊപ്പം ആപ്ലിക്കേഷൻ നല്കുന്നയാൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
കിടത്തി ചികിത്സിക്കുന്നതിനുള്ള ചെലവ്, സ്ഥിരമായ ചെക്കപ്പുകൾ, ഹൊസ്പിറ്റൽ കാഷ് ബെനഫിറ്റ്, നിത്യ പരിചരണം, ദന്തനേത്ര രോഗങ്ങളുടെ ചികിത്സകൾ തുടങ്ങിയ സേവനങ്ങളായിരിക്കും ഈ പരിരക്ഷയിൽ ലഭ്യമാകുന്നത്. കൂടാതെ ഗൗരവമേറിയ രോഗങ്ങളുടെ ചികിത്സകൾക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ ആപ്പ്‌ലിക്കേഷൻ നൽകിയിരിക്കുന്ന വ്യക്തിക്ക് നാട്ടിലേയ്ക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റും നൽകുന്നതാണ്.